Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാനി​െൻറ രാപ്പകലുകൾ...

റമദാനി​െൻറ രാപ്പകലുകൾ ആരാധനകൾകൊണ്ട് ധന്യമാക്കുക ^റഷീദലി തങ്ങൾ

text_fields
bookmark_border
റമദാനി​െൻറ രാപ്പകലുകൾ ആരാധനകൾകൊണ്ട് ധന്യമാക്കുക -റഷീദലി തങ്ങൾ വാണിമേൽ: റമദാനി​െൻറ രാപ്പകലുകൾ ആരാധനകൾകൊണ്ട് ധന്യമാക്കണമെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വാണിമേൽ കുളപ്പറമ്പിൽ എസ്.വൈ.എസ് റമദാൻ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റത്ത് അഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി.വി.എം വാണിമേൽ, എം.കെ. അഷ്റഫ്, ഒ. മുനീർ, സി.വി. അഷ്റഫ് എന്നിവർ സംസാരിച്ചു. പാറക്കടവിൽ പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി നാദാപുരം: നിപ വൈറസ് പനികാരണം ഉമ്മത്തൂരിൽ ഒരാൾ മരിച്ചതി​െൻറ പശ്ചാത്തലത്തിൽ ചെക്യാട് പഞ്ചായത്തിൽ മുൻകരുതൽ പ്രവർത്തനം ആരംഭിച്ചു. പാറക്കടവ് ടൗണിലും വാർഡുകളിലും ശുചീകരണം നടത്തി. ബോധവത്കരണത്തി​െൻറ ഭാഗമായി പഞ്ചായത്ത്‌ സെക്രട്ടറി എം.പി. രജുലാലി​െൻറ നേതൃത്വത്തിൽ ഹെൽത്ത്‌ സൂപ്പർവൈസർ സ്റ്റീഫൻ, ജെ.എച്ച്.ഐമാരായ അഹമ്മദ്‌, ജോസ് എന്നിവർ സംയുക്തമായി പാറക്കടവ് ടൗണുകളിലെ കടകളിൽ പരിശോധന നടത്തുകയും വൃത്തിഹീനമായും മറ്റും പ്രവർത്തിക്കുന്നവക്ക് പിഴ ചുമത്തുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story