Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിറ്റിങ്​ മാറ്റി

സിറ്റിങ്​ മാറ്റി

text_fields
bookmark_border
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ മേയ് 24 മുതൽ 26 വരെ കോഴിക്കോട് വിജിലൻസ് ൈട്രബ്യൂണൽ ഹാളിൽ നടത്താനിരുന്ന സിറ്റിങ് മാറ്റി. കേസുകൾ ജൂലൈ 25, 26, 27 തീയതികളിൽ പരിഗണിക്കും. ഗതാഗത നിയന്ത്രണം കോഴിക്കോട്: ബാലുശ്ശേരി മുക്കിൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ മേയ് 24 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് ഭാഗത്തുനിന്ന് ബാലുശ്ശേരിക്ക് വരുന്ന വാഹനങ്ങൾ നന്മണ്ട 14ൽനിന്ന് തിരിഞ്ഞ് മണ്ണാംപൊയിൽ-കൈരളി റോഡ് വഴിയും ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലുശ്ശേരി മുക്ക് വഴിയും പോകണം. താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അറപ്പീടിക-കോട്ടനട വഴി കൈരളി റോഡ് ജങ്ഷനിൽ പ്രവേശിക്കണം. ബാലുശ്ശേരിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലുശ്ശേരി മുക്ക് വഴി പോകണമെന്ന് പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റേഷൻ വിതരണം കോഴിക്കോട്: ജില്ലയിലെ മുൻഗണന/മുൻഗണനേതര വിഭാഗങ്ങൾക്കുള്ള മേയ് മാസത്തെ അരിയുടെയും ഗോതമ്പി​െൻറയും വിഹിതം മേയ് 31 വരെ ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് സ്റ്റോക്ക് ലഭ്യതക്കനുസരിച്ച് കിട്ടുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story