Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ കോൺഗ്രസ്​...

ഇൗ കോൺഗ്രസ്​ ഇതെന്തെടുക്കുകയാണ്​...

text_fields
bookmark_border
Lead P3 ജില്ല നേതൃത്വത്തിനെതിരെ വിമർശനമുയരുന്നു സ്വന്തം ലേഖകൻ കൽപറ്റ: വയനാട് ജില്ലയിൽ കോൺഗ്രസ് പ്രവർത്തനം നിർജീവമായെന്ന് സംഘടനക്കുള്ളിൽ ആേക്ഷപം. അനുകൂല സാഹചര്യങ്ങേളറെയുണ്ടായിട്ടും പാർട്ടി ശക്തിപ്പെടുത്താനോ അടിത്തറ വർധിപ്പിക്കാനോ ഉള്ള നീക്കങ്ങളൊന്നും ജില്ല നേതൃത്വത്തിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അണികൾതെന്ന പരാതിപ്പെടുന്നു. സമരങ്ങളോ ജനകീയ പ്രക്ഷോഭങ്ങളോ ഏെറ്റടുത്ത് നടത്താൻ കഴിയാെത പോകുന്നതിനു പുറമെ പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്. കോൺഗ്രസ് ഒതുങ്ങിനിൽക്കുന്ന അവസരം മുതലെടുത്ത് ജില്ലയിൽ ഒട്ടും സ്വാധീനമില്ലാത്ത എൻ.ഡി.എ ഘടകകക്ഷികളടക്കം പല ജനകീയ സമരങ്ങളും ഹൈജാക്ക് ചെയ്യുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ജില്ല കോൺഗ്രസ് നേതൃത്വത്തിനുനേരെ വിമർശനമുയരുന്നത്. കോൺഗ്രസിനൊപ്പം യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗി​െൻറ അവസ്ഥയും ഇതുതെന്നയാണ്. ഇതോടെ, ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള നീക്കങ്ങളിലാണ് ഡി.സി.സി നേതൃത്വം. സംസ്ഥാന സർക്കാർ ജില്ലയെ അവഗണിക്കുകയാണെന്ന പ്രചാരണം വയനാട്ടിൽ ശക്തിപ്പെടുേമ്പാൾ അതി​െൻറ ചുവടുപിടിച്ച് സമരപരിപാടികൾക്കൊന്നും കോൺഗ്രസ് തുനിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളോടെ വയനാടി​െൻറ പ്രശ്നങ്ങളിൽ ഇടപെടാൻ ചുരം കയറിയെത്തിയ പി.സി. തോമസും ഇവിടെ ഒട്ടും സ്വാധീനമില്ലാത്ത അദ്ദേഹത്തി​െൻറ കേരള കോൺഗ്രസും വരെ അടുത്ത പാർലമ​െൻറ് തെരെഞ്ഞടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി സഹായത്തോടെ സജീവമായ സമരപരിപാടികൾ ആവിഷ്കരിക്കുേമ്പാഴാണ് കളത്തിലിറങ്ങി കളിക്കാൻ കോപ്പുള്ള കോൺഗ്രസ് കേവലം കാഴ്ചക്കാരായി മാറിനിൽക്കുന്നത്. വയനാട് റെയിൽപാത, ചുരം ബദൽ റോഡ്, വയനാട് മെഡിക്കൽ കോളജ്, രാത്രിയാത്ര നിരോധനം, വന്യമൃഗശല്യം, കാർഷിക മേഖലയുടെ തകർച്ച തുടങ്ങി ഒരുപാട് വിഷയങ്ങൾ കത്തിനിൽക്കുേമ്പാൾ കോൺഗ്രസ് സമരപരിപാടികൾക്കൊന്നും താൽപര്യം കാട്ടാതിരിക്കുന്നത് അണികളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ ഒരു പ്രസ്താവന ഇറക്കാൻപോലും ഡി.സി.സി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ആയിരം ദിവസം പിന്നിട്ട കാഞ്ഞിരത്തിനാൽ ഭൂസമരത്തിൽ പേരിനുപോലുമുള്ള ഇടപെടൽ കോൺഗ്രസി​െൻറ ഭാഗത്തുനിന്നുണ്ടായില്ല. വടക്കനാട് സമരത്തിൽ ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ രംഗത്തുെണ്ടങ്കിലും അത് എം.എൽ.എ എന്നനിലയിലുള്ള പങ്കാളിത്തമായിരുന്നു. റെയിൽവേ ആക്ഷൻ കമ്മിറ്റി, ഫ്രീഡം ടൂ മൂവ്മ​െൻറ്, കാഞ്ഞിരത്തിനാൽ സമരസഹായ സമിതി, വടക്കനാട് സമരസമിതി തുടങ്ങിയ ഒേട്ടറെ സംഘടനകൾ വയനാടി​െൻറ പ്രശ്നങ്ങൾ ഉയർത്തി സമരം നടത്തുേമ്പാഴാണ് ഒരു പ്രക്ഷോഭംപോലും സംഘടിപ്പിക്കാതെ കോൺഗ്രസ് നിർജീവമായത്. പാർലമ​െൻറ് തെരെഞ്ഞടുപ്പിന് ഒരു വർഷം മാത്രം ബാക്കിയിരിക്കേ, തെരെഞ്ഞടുപ്പ് മുൻനിർത്തിയുള്ള സജീവ പ്രവർത്തനങ്ങളിലേക്ക് പാർട്ടിയും ഇനിയും സടകുടഞ്ഞെഴുന്നേറ്റിട്ടില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ട്. നിലവിലെ എം.പിക്കെതിരെ കാമ്പയിനുമായി ഡി.വൈ.എഫ്.െഎ രംഗത്തുവന്നപ്പോൾ അതിെന പ്രതിരോധിക്കാനോ കേവലമൊരു പ്രസ്താവനയെങ്കിലും അതിനെതിരെ ഇറക്കാനോ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പനമരത്തു ചേർന്ന നേതൃയോഗത്തിൽ വിമർശനമുയർന്നിരുന്നു. ജില്ല കമ്മിറ്റി പോലുമില്ലാത്ത യൂത്ത് കോൺഗ്രസി​െൻറ പ്രവർത്തനം നിലച്ച മട്ടാണ്. ഒപ്പം കെ.എസ്.യുവി​െൻറ പ്രവർത്തനവും ഏറെ മന്ദീഭവിച്ചത് പാർട്ടിയുടെ ചലനാത്മകതയെ സാരമായി ബാധിച്ചിട്ടുണ്ട്. െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ ഡി.സി.സി പ്രസിഡൻറായതോടെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഏറെ പ്രതീക്ഷയിലായിരുന്നു. സാമുദായികമായും സങ്കുചിതമായുമുള്ള ഒേട്ടറെ താൽപര്യസംരക്ഷണങ്ങൾ വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടിയായെന്ന് നിരീക്ഷിക്കപ്പെട്ട കാലത്താണ് പ്രത്യക്ഷത്തിൽ എതിർപ്പുകളൊന്നുമുയരാതെ െഎ.സി. ബാലകൃഷ്ണൻ ഡി.സി.സിയെ നയിക്കാനെത്തുന്നത്. തങ്ങളെ തഴഞ്ഞതിലുള്ള മുതിർന്ന നേതാക്കളുടെ മുറുമുറുപ്പും നിസ്സഹകരണവും മറികടന്ന് െഎ.സി. ബാലകൃഷ്ണൻ ജില്ല അധ്യക്ഷപദവിയിൽ മികവുകാട്ടുമെന്ന് പ്രതീക്ഷിച്ചവരാണേെറയും. എന്നാൽ, എം.എൽ.എ എന്നനിലയിലുള്ള തിരക്കുകളും ഡി.സി.സി പ്രസിഡൻറി​െൻറ ഭാരിച്ച ചുമതലകളും സമതുലിതമായി കൊണ്ടുപോകുന്നതിൽ കരുത്തുകാട്ടാനായില്ലെന്ന വിലയിരുത്തലുകളുമുണ്ട്. വയനാടിനോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങും -െഎ.സി. ബാലകൃഷ്ണൻ *അടിത്തറ ഭദ്രമാക്കാനും പാർട്ടിയെ ചലനാത്മകമാക്കാനുമുള്ള പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുെണ്ടന്നും ഡി.സി.സി പ്രസിഡൻറ് കൽപറ്റ: ജില്ലയിൽ ശക്തമായ സമരപരിപാടികളുടെ ബഹളങ്ങൾ പുറമേക്കില്ലെങ്കിലും അടിത്തറ ഭദ്രമാക്കാനും പാർട്ടിയെ ചലനാത്മകമാക്കാനുമുള്ള പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുെണ്ടന്ന് ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ. സംഘടനാപരമായി കഴിഞ്ഞ ഒരു വർഷം എ.െഎ.സി.സിയും കെ.പി.സി.സിയും തീരുമാനിച്ച എല്ലാ പരിപാടികളും സമയബന്ധിതമായി നടന്ന ജില്ലയാണ് വയനാട്. ജനമോചന യാത്രക്കും പടയൊരുക്കത്തിനും ഏറ്റവും മികച്ച സ്വീകരണം നൽകിയ ജില്ലകളിലൊന്നുമാണിത്. സംസ്ഥാന നേതൃത്വം അടുത്ത പാർലെമൻറ് തെരെഞ്ഞടുപ്പി​െൻറ ഒരുക്കം നടത്താൻ നിർദേശിച്ചിരുന്നു. അതു സംബന്ധിച്ച പ്രവർത്തനങ്ങൾ ആറു ബ്ലോക്ക് തലങ്ങളിലേക്കുമെത്തി. പ്രക്ഷോഭങ്ങൾക്കപ്പുറം പാർട്ടിക്ക് ശക്തമായ പ്രവർത്തനങ്ങളും ആസൂത്രണങ്ങളുമൊക്കെ ആവശ്യമാണ്. സമരങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നടത്തിയിട്ടുണ്ട്. ക്വിറ്റിന്ത്യ റാലി മികച്ച രീതിയിൽ സംഘടിപ്പിച്ചു. വയനാടിനോടുള്ള നിരന്തര അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് രൂപംകൊടുത്തുകഴിഞ്ഞു. ഇൗ മാസം 29ന് വില്ലേജ് ഓഫിസുകൾ ഉപരോധിക്കും. ജൂൺ അവസാനവാരം കലക്ടറേറ്റ് മാർച്ച് നടത്തും. ആഗസ്റ്റിൽ വാഹനപ്രചാരണ ജാഥ, പിന്നാലെ പ്രതിഷേധമതിലും പ്രതിഷേധ ജാഥയുമടക്കം പ്രേക്ഷാഭ പരിപാടികൾക്ക് രൂപംനൽകിയിട്ടുണ്ട്. നിർദിഷ്ട വയനാട്-നഞ്ചൻകോട് റെയിൽവേ, വയനാട് മെഡിക്കൽ കോളജ്, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വയനാട് ടൂറിസം വികസനത്തോടുള്ള അവഗണന, ചുരം ബദൽ റോഡ്, വന്യമൃഗശല്യം: കാടും നാടും വേർതിരിക്കുക, രാത്രികാല യാത്രനിരോധനം, മലയോര ഹൈവേ, കാർഷിക മേഖലയോടു കാട്ടിയ അവഗണന തുടങ്ങി വയനാട് നേരിടുന്ന നൂറുകൂട്ടം പ്രശ്നങ്ങൾ ഉയർത്തിത്തന്നെയാകും പ്രക്ഷോഭങ്ങൾ ശക്തമാക്കുക. റെയിൽവേ ആക്ഷൻ കമ്മിറ്റിയടക്കമുള്ള സംഘടനകൾ നടത്തിയ സമരങ്ങളിൽ േകാൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തം ഏറെയായിരുന്നുന്നെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. 35 മണ്ഡലം കമ്മിറ്റികളുടെയും 540 ബൂത്തുകളുടെയും പ്രവർത്തനം ശക്തമാണ്. നിർജീവമായ ബൂത്തുകളൊക്കെ മാറ്റാൻ തീരുമാനിച്ചു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള ചെറു പടലപ്പിണക്കങ്ങളും പ്രശ്നങ്ങളുമൊക്കെ ഡി.സി.സി നേതൃത്വം ഇടപെട്ട് പരിഹരിച്ചുകഴിഞ്ഞു. പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത ആളുകളെയൊക്കെ തിരിച്ചുകൊണ്ടുവന്നു കഴിഞ്ഞു. യൂത്ത് കോൺഗ്രസ്, കെ.എസ്.യു കമ്മിറ്റികളൊക്കെ ഉൗർജസ്വലമായി പ്രവർത്തിക്കണം. ജില്ല കോൺഗ്രസ് കമ്മിറ്റി എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും െഎ.സി. ബാലകൃഷ്ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story