Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറകൾ പൊട്ടിച്ച്...

പാറകൾ പൊട്ടിച്ച് ഗതിമാറ്റം; കണ്ണീർചാലായി പാറത്തോട്​

text_fields
bookmark_border
മുക്കം: മൈസൂർ മലയിൽനിന്ന് ഉത്ഭവിക്കുന്ന പാറത്തോടി​െൻറ പാറകൾ പൊട്ടിച്ച് ഗതിമാറ്റം നടത്തിയ നിലയിൽ. പാറത്തോട് ഫാത്തിമ എസ്റ്റേറ്റ്, പന്നിമുക്ക്, മുരിങ്ങംപുറായി, ആനയാകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ ഒരുകാലത്ത് ജലത്തിന് ആശ്രയിച്ചിരുന്ന പാറത്തോടിനാണ് ഇൗ ഗതി. സംസ്ഥാന സർക്കാറി​െൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞാഴ്ച കാരശ്ശേരി പഞ്ചായത്തിൽ നടത്തിയ നീർത്തട സർവേയിലാണ് തോടി​െൻറ ശോച്യാവസ്ഥ തെളിഞ്ഞത്. മുക്കത്തെ വെൻഡ് പൈപ്പ് പാലത്തി​െൻറ മുകളിലെ ചെറുപുഴയിലേക്കാണ് പാറത്തോട് പതിക്കുന്നത്‌. പാറത്തോട്- പന്നിമുക്ക് പ്രദേശങ്ങളിൽ കരിങ്കൽ ക്വാറികളുടെ വരവോടെ സാവധാനത്തിൽ തോട്ടിലെ വെള്ളം കുറഞ്ഞുതുടങ്ങി. ചട്ടങ്ങൾ പാലിക്കാതെ പതിനെട്ടാംപടി പ്രദേശത്ത് തോടുതന്നെ പൊട്ടിച്ചുനീക്കിയതോടെയാണ് നാശത്തി​െൻറ തുടക്കം. ദിശമാറിയുള്ള ഗതിമാറ്റം നാട്ടുകാരെയും പരിസ്ഥി പ്രവർത്തകരെയുംം ഏറെ സങ്കടപ്പെടുത്തിയിരിക്കയാണ്. തോടു നിരപ്പിൽനിന്ന് താഴ്ഭാഭാഗത്ത് ഖനനം പാടില്ലെന്നിരിക്കെ പലയിടത്തും പാറപൊട്ടിച്ചിടുന്നു. പാറകളിലേൽക്കുന്ന വിള്ളൽ മൂലം മൈസൂർ മല പാറത്തോട് ഭാഗങ്ങളിലുള്ള കിണറുകളിലെ വെള്ളത്തി​െൻറ സമനിലയെ സാരമായി ബാധിച്ചെന്നും ഭൂഗർഭജലം താഴ്ന്നുവെന്നും പരാതിയുണ്ട്. ക്വാറികളിൽ നിന്നും എം സാൻഡ് യൂനിറ്റുകളിൽ നിന്നും മലിനജലവും മാലിന്യവും തോട്ടിലേക്ക് പുറന്തള്ളാൻ തുടങ്ങിയതോടെ ജലക്ഷാമവും നേരിടുന്നു. ലാറ്റക്സിൽനിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം തോട്ടിലേക്ക് പുറന്തള്ളുന്നതും പാറതോടി​െൻറ നാശത്തിന് ആക്കംകൂട്ടി. മഴക്കാലത്തുപോലും തോടിൽ വെള്ളമില്ലാതെ സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story