Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:03 AM IST Updated On
date_range 23 May 2018 11:03 AM ISTവളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം ^ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍
text_fieldsbookmark_border
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം -ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കോഴിക്കോട്: നിപ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിന് വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകം സെക്രട്ടറി ഡോ. ഷമീം അബൂബക്കര്‍ അറിയിച്ചു. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം: വളര്‍ത്തുമൃഗങ്ങള്‍ക്ക് മരുന്ന്‍ നല്‍കുമ്പോഴും പരിചരിക്കുമ്പോഴും അവയുടെ ശരീരസ്രവങ്ങള്‍ കണ്ണിലും വായിലും ശരീരഭാഗങ്ങളിലും ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃഗങ്ങളുമായി ഇടപെടുമ്പോള്‍ ൈകയുറ ധരിക്കുകയും കൈകള്‍ സോപ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. നായ് ഉള്‍പ്പെടെയുള്ള മൃഗങ്ങളെ യഥേഷ്‌ടം അലയാന്‍ വിടാതിരിക്കുക. കൂട്ടത്തോടെയുള്ള മൃഗങ്ങളുടെ മരണമുണ്ടായാല്‍ ഉടന്‍ മൃഗസംരക്ഷണ/ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. രോഗാണുക്കള്‍ മൃഗങ്ങളുടെ മൂത്രത്തില്‍ 16 മണിക്കൂര്‍വരെ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ എടുക്കുക. പക്ഷികള്‍ കടിച്ച പഴവർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വവ്വാലുകള്‍ക്ക് അടക്ക ഇഷ്ട ഭക്ഷണമായതിനാല്‍ അടക്ക സംസ്കരിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കുക. ജൈവ അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story