Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:53 AM IST Updated On
date_range 21 May 2018 10:53 AM ISTട്രെയിനുകൾ മണിക്കൂറുകൾ വൈകി; 'സമയം തെറ്റി' യാത്രക്കാർ
text_fieldsbookmark_border
കോഴിക്കോട്: റെയിൽവേ പാളത്തിലെ അറ്റകുറ്റപ്പണി കാരണം ട്രെയിനുകൾ വൈകിയോടിയതും റദ്ദാക്കിയതും യാത്രക്കാരെ വലച്ചു. പുതുക്കാട്-ഒല്ലൂർ റൂട്ടിലെ അറ്റകുറ്റപ്പണി കാരണം ഞായറാഴ്ച നിരവധി ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ നേരത്തേ അറിയിപ്പു നൽകിയിരുന്നു. എന്നാൽ, അറിയിച്ച സമയത്തെക്കാളും ഏറെ ൈവകിയാണ് മിക്ക ട്രെയിനുകളും സർവിസ് നടത്തിയത്. ഇതുമൂലം ട്രെയിൻ യാത്രയെ ആശ്രയിച്ചവരിലധികവും വെട്ടിലായി. ട്രെയിൻ റദ്ദാക്കിയ വിവരം അറിയാതെയും ചില യാത്രക്കാർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. യാത്രക്കാർക്കുണ്ടായ ആശയക്കുഴപ്പം കാരണം സ്റ്റേഷനിലെ ഇൻഫർമേഷൻ സെൻററിൽ ഞായറാഴ്ച പതിവിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എറണാകുളത്തുനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളാണ് കൂടുതലും വൈകിയോടിയത്. നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 4.48നും കൊച്ചുവേളി-ലോക്മാന്യതിലക് ശബരീനാഥ് എക്സ്പ്രസ് ഒരു മണിക്കൂർ 37 മിനിറ്റ് വൈകി ആറു മണിയോടെയുമാണ് കോഴിക്കോെട്ടത്തിയത്. സാധരണ ദിവസങ്ങളിൽ ഉച്ചക്ക് 12.10ന് കോഴിക്കോെട്ടത്തുന്ന നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് വൈകീട്ട് 5.27നാണ് എത്തിയത്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് വൈകീട്ട് 5.50ന് എറണാകുളത്ത് നിന്നാണ് യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. അറ്റകുറ്റപ്പണി നടക്കുന്ന പുതുക്കാട് ഭാഗത്ത് ട്രെയിനുകൾ കൂടുതൽ സമയം പിടിച്ചിടേണ്ടിവന്നതാണ് ട്രെയിൻ വൈകാൻ കാരണമായതെന്നാണ് റെയിൽവേ അധികൃതർ നൽകിയ വിവരം. കോഴിക്കോെട്ടത്തിയ യാത്രക്കാരെ ലഭ്യമായ ട്രെയിനുകളിൽ കയറ്റി അയച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് കൃത്യമായ മാർഗനിർേദശം നൽകിയെന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു അറിയിച്ചു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story