Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTചാറ്റൽമഴയിലും വെള്ളക്കെട്ട്; നന്മണ്ട റോഡിലെ ദുരിതം ആരോടു പറയാൻ
text_fieldsbookmark_border
നന്മണ്ട: ജില്ല മേജർ റോഡായ കോഴിക്കോട്-ബാലുശ്ശേരി റോഡിൽ ചാറ്റൽമഴയിൽപോലും വെള്ളക്കെട്ടുള്ള ഒരു റോഡുണ്ടെങ്കിൽ അത് നന്മണ്ട റോഡാകും. 13ൽ പെട്രോൾ പമ്പിന് മുന്നിലെ റോഡാണിത്. റോഡിെൻറ വളവും മഴവെള്ളവും കാൽനടക്കാർക്ക് വരുത്തിവെക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല. അപകടത്തിന് പഞ്ഞമില്ലാത്ത മേഖല കൂടിയാകുമ്പോൾ കാര്യങ്ങൾ ഊഹിക്കാവുന്നതിലപ്പുറവുമാണ്. ഇരുചക്രവാഹനക്കാരാണ് ഏറെയും അപകടത്തിൽപെടുന്നത്. ബാലുശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുമാണ് മിക്കപ്പോഴും വെള്ളക്കെട്ടിനരികിൽ ഉരസി പോകുന്നത്. വാഹനങ്ങൾ കുരുക്കഴിച്ച് കടന്നാലും കാൽനടക്കാരുടെ കഷ്ടപ്പാട് പറഞ്ഞറിയിക്കാനാവില്ല. മഴക്കാലത്തിനുമുമ്പ് െറസിഡൻറ്സ് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് റോഡരിക് ഉയർത്താനും അഴുക്കുചാൽ നിർമിക്കാനും നിവേദനം നൽകും. പേക്ഷ, ഒന്നും നടക്കുന്നില്ലെന്നതാണ് വസ്തുത. മരാമത്ത് വകുപ്പിന് ഒരു മറുപടിയേ ഇക്കാര്യത്തിലുള്ളൂ. അത് ജില്ല മേജർ റോഡിെൻറ നവീകരണമാണ്. അതാവട്ടെ പുലി വരുന്നേ എന്ന ആട്ടിടയെൻറ പല്ലവിപോലെയായിേട്ട ജനം കാണുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story