Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTചിത്രച്ചന്തക്ക് വർണാഭ തുടക്കം
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ചിത്രച്ചന്ത തുടങ്ങി. പെയിൻറിങ്, ശിൽപം, കാർട്ടൂൺ, കാരിക്കേച്ചർ പ്രദർശനവും തത്സമയ ചിത്രീകരണവും വിൽപനയുമാണ് ചിത്രച്ചന്തയിൽ നടക്കുന്നത്. കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫാണ് ചിത്രച്ചന്തയുടെ ക്യൂറേറ്റർ. ചുരുങ്ങിയ നിരക്കിൽ ഒറിജിനൽ ചിത്രങ്ങൾ വാങ്ങാനും ആവശ്യക്കാർക്ക് ചിത്രങ്ങൾ തത്സമയം വരച്ചുനൽകാനും ചിത്രച്ചന്തയിൽ സൗകര്യമുണ്ട്. ദേവസ്യ ദേവഗിരി, മുഖ്താർ ഉദരംപൊയിൽ, സുമേഷ് തുടങ്ങിയവരുടെ പെയിൻറിങുകൾ പ്രദർശിപ്പിച്ചു. നൗഷാദ് വെള്ളലശ്ശേരി, ഗിരീഷ് മൂഴിപ്പാടം എന്നിവർ ലൈവ് കാരിക്കേച്ചറും മായ കുറ്റിപ്പുറം തത്സമയ ശിൽപനിർമാണവും നടത്തി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ദിലീഫ് അധ്യക്ഷത വഹിച്ചു. ഫിലിം സിറ്റി മാസിക എഡിറ്റർ പി.വി. രവീന്ദ്രൻ, ദേവസ്യ ദേവഗിരി, മുഖ്താർ ഉദരംപൊയിൽ, നൗഷാദ് വെള്ളലശ്ശേരി, ഗിരീഷ് മൂഴിപ്പാടം, സുമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story