Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:11 AM GMT Updated On
date_range 21 May 2018 5:11 AM GMTയു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്
text_fieldsbookmark_border
ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി പന്ത്രണ്ടാം വാര്‍ഡില്‍ യു.ഡി.എഫ് കണ്വെന്ഷന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എടാടത്ത് രാഘവൻ, കെ. രാമചന്ദ്രൻ, ടി. ഗണേഷ് ബാബു, നിജേഷ് അരവിന്ദ്, രൂപേഷ് പയങ്കൂൽ, രാജന് എടക്കുടി, എം. ഋഷികേശൻ, ഷിബു പുത്തഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഒപ്പുശേഖരണം നടത്തി ഉള്ള്യേരി: പട്ടികജാതി- വര്‍ഗ അതിക്രമ നിരോധന നിയമത്തിൽ ഭേദഗതി അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയുടെ ബാലുശ്ശേരി നിയോജകമണ്ഡലം ഒപ്പുശേഖരണ ഉദ്ഘാടനം രാധാകൃഷ്ണന് ഉള്ളൂര്‍ നിര്‍വഹിച്ചു. ഷാഹുല്‍ ഹമീദ് നടുവണ്ണൂർ, പോക്കര്‍കുട്ടി, റഹീം ഇടത്തിൽ, എ.എം. സരിത, സനീഷ്, ബിജു, ബബീഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story