Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീബ്രാലൈനുകൾ...

സീബ്രാലൈനുകൾ മാഞ്ഞുപോയി; കാൽനട യാത്രക്കാർക്ക്​ റോഡ്​ മുറിച്ചുകടക്കൽ അപകട ഭീഷണി

text_fields
bookmark_border
ബാലുശ്ശേരി: സീബ്രാലൈനുകൾ മാഞ്ഞുപോയതിനാൽ റോഡ് മുറിച്ചുകടക്കുന്നത് കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. സംസ്ഥാന പാതയിൽ ബാലുശ്ശേരി ടൗണിലുള്ള സീബ്രാലൈനുകൾ മിക്കതും മാഞ്ഞുപോയതിനാൽ കാൽനട യാത്രക്കാർ റോഡിൽ പല ഭാഗങ്ങളിലായാണ് മുറിച്ചുകടക്കുന്നത്. സീബ്രാലൈൻ കാണാനില്ലാത്തത് വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. വിദ്യാർഥികൾക്ക് കൂട്ടമായി റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ ഏറെ ഉപകാരമായിരുന്നു. ഇനി സ്കൂൾ തുറക്കുന്നതോടെ റോഡ് മുറിച്ചുകടക്കൽ ഏറെ ദുഷ്കരമാകും. വർധിച്ചുവരുന്ന വാഹന തിരക്കിൽ ഇപ്പോൾ റോഡ് മുറിച്ചുകടക്കാൻ ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ എല്ലാ ഭാഗത്തും സീബ്രാലൈനുകൾ മാഞ്ഞുപോയ അവസ്ഥയാണ്. ലൈനുകൾ പുനഃസ്ഥാപിക്കാൻ ഫണ്ടില്ലെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. മരണം മാടിവിളിക്കുന്ന പാറക്കടവ് പാലം പാലേരി: പാറക്കടവ് പാലം അപകടാവസ്ഥയിൽ. സംസ്ഥാന പാതയിൽ പാലേരി പാറക്കടവ് ജുമാമസ്ജിദിന് സമീപത്തുള്ള 55 വർഷം പഴക്കമുള്ള പാലമാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മാറിയത്. പലപ്പോഴായി വാഹനങ്ങൾ തട്ടിയും മുട്ടിയും സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷമായി. രണ്ടു ഭാഗത്തുമുള്ള സംരക്ഷണ ഭിത്തിയും കൈവരിയുമാണ് ഇതിനകം തകർന്നത്. ഇപ്പോൾ മേൽഭാഗം സ്ലാബ് തകർന്ന് താഴോട്ടു തള്ളിനിൽക്കുകയാണ്. ഇൗ ഭാഗത്തുകൂടി വാഹനം കടന്നുപോയാൽ പാലം തന്നെ പൊട്ടിവീഴാൻ സാധ്യതയുണ്ട്. അടിഭാഗത്ത് തൂണിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. കാലപ്പഴക്കത്താൽ കല്ലുകൾ ഇളകി നിൽക്കുകയാണ്. പാലത്തി​െൻറ അപകടാവസ്ഥയെപ്പറ്റി 'മാധ്യമം'നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ 50 ലക്ഷം രൂപ ത​െൻറ ആസ്തി ഫണ്ടിൽ നിന്ന് വകയിരുത്തിയിരുന്നു. ഇൗ തുക പാലം പണിക്ക് തികയില്ലെങ്കിലും അനുവദിക്കപ്പെട്ട തുക വിനിേയാഗിക്കാൻ പാലം കാത്തുനിൽക്കുമോ എന്ന സംശയത്തിലാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഇൗ പ്രശ്നത്തിൽ പതിയേണ്ടിയിരിക്കുന്നു. നാട്ടുകാർ അപകട സൂചന ബോർഡ് നൽകിയിരിക്കുകയാണ് ഇപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story