Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഹുസ്വരതയെ...

ബഹുസ്വരതയെ തല്ലിക്കെടുത്താൻ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ ഉപയോഗിക്കുന്നു ^വെങ്കിടേഷ് രാമകൃഷ്ണന്‍

text_fields
bookmark_border
ബഹുസ്വരതയെ തല്ലിക്കെടുത്താൻ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ ഉപയോഗിക്കുന്നു -വെങ്കിടേഷ് രാമകൃഷ്ണന്‍ ബഹുസ്വരതയെ തല്ലിക്കെടുത്താൻ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ ഉപയോഗിക്കുന്നു -വെങ്കിടേഷ് രാമകൃഷ്ണന്‍ കൽപറ്റ: ബഹുസ്വരതയെ തല്ലിക്കെടുത്താനുള്ള ഉപകരണമായി സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ ഭരണകൂടം ഉപയോഗിക്കുകയാണെന്ന് ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിേയറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകന്‍ വി.ജി. വിജയ​െൻറ ഒന്നാം ചരമവാര്‍ഷികാചരണത്തി​െൻറ ഭാഗമായി കേരള മീഡിയ അക്കാദമി, വയനാട് പ്രസ്ക്ലബ്, വിജയന്‍ അനുസ്മരണ സമിതി എന്നിവ സംയുക്തമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ 'ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ ബഹുസ്വരതയുടെ അപചയം ഇന്ത്യ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്. ബഹുസ്വരതയെ ഇത്രമേൽ വെല്ലുവിളിക്കുന്ന രീതിയിലേക്ക് രാജ്യത്തെ അവസ്ഥ പരുവപ്പെടുത്തുന്നതിൽ കഴിഞ്ഞ അഞ്ചു വർഷത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പ്രത്യക്ഷത്തിലുള്ള ബന്ധമുണ്ട്. സാങ്കേതികവിദ്യയുടെ വികാസം ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുകയാണ്. റേഡിയോ അഞ്ചുകോടി ജനങ്ങളില്‍ എത്തിയത് 38 വര്‍ഷമെടുത്തെങ്കില്‍ ഫേസ്ബുക്ക് 10 കോടി ജനങ്ങളിലെത്താന്‍ ഒമ്പതുമാസം മാത്രമാണെടുത്തത്. സ്മാര്‍ട്ട് ഫോണിലെ ആപ്ലിക്കേഷനുകള്‍ നാമറിയാതെ നമ്മെ പാടേ നിയന്ത്രിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. ചിന്തയുടെ കാര്യത്തിൽ ഭൂരിപക്ഷത്തി​െൻറ അടിമയായി ജീവിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. ഫാഷിസത്തെ ചെറുക്കാൻ വസ്തുനിഷ്ഠവും നൈസർഗികവുമായ രീതിയിൽ അവ തിരിച്ചുപയോഗിക്കാൻ കഴിയണം. ആധാര്‍ പോലുള്ള സംവിധാനങ്ങള്‍ ചെറിയ ഗുണങ്ങൾ സമ്മാനിക്കുമെങ്കിലും ആത്യന്തികമായി കൈകളില്‍ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുള്ള ഉപകരണമായി ഭരണകൂടം അതിനെ മാറ്റിയെടുക്കുന്നു. ബഹുസ്വരതയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അടിവരയിടുന്ന നിരവധി അനുഭവങ്ങളിലൂടെയാണ് രാജ്യവും ജനങ്ങളും കടന്നുപോകുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പലതരത്തിലുള്ള വിവേചനങ്ങള്‍ ഇപ്പോള്‍ രൂക്ഷവും ബഹുസ്വരതയെ അടിച്ചമര്‍ത്തുന്നതുമായ രീതിയിലാണ് പ്രകടമാകുന്നത്. ജനങ്ങളിലെ പ്രതികരണശേഷിയെ ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് ബഹുസ്വരതയുടെ സംരക്ഷണത്തിനുള്ള മുഖ്യമാര്‍ഗമെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. സ്മരണിക പ്രകാശനം മീഡിയ അക്കാദമി അസി. സെക്രട്ടറി കെ.ടി. ശേഖര്‍ നിര്‍വഹിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. കമല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അനുസ്മരണ സമിതി സംസ്ഥാനതലത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളായ എ. അര്‍ച്ചന (തിരൂര്‍ മലയാളം സര്‍വകലാശാല), എന്‍. മുഹമ്മദ് ഇര്‍ഷാദ് (അരീക്കോട് ക്രസൻറ് ആര്‍ട്സ് കോളജ്), എ.കെ. മുഹമ്മദ് അജ്മല്‍ (ലക്കിടി വെറ്ററിനറി സർവകലാശാല) എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ വിതരണം ചെയ്തു. ഒ.കെ. ജോണി അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. അബ്ദുല്‍ അസീസ് സ്മരണിക പരിചയപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്സൻ സനിത ജഗദീഷ്, മീഡിയവണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍. തോമസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, വനജ വിജയൻ, കെ.എൽ. പൗലോസ്, പി. ഗഗാറിന്‍, കെ. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.ഒ. ഷീജ സ്വാഗതവും അനുസ്മരണ സമിതി ജോ. കണ്‍വീനര്‍ വിജയന്‍ മടക്കിമല നന്ദിയും പറഞ്ഞു. SATWDL14 വി.ജി. വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ ഫ്രണ്ട്ലൈന്‍ സീനിയര്‍ അസോസിേയറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു അനുമോദിച്ചു കൽപറ്റ: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കൽപറ്റ യൂനിറ്റിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സ്വീകരണയോഗം കൽപറ്റ മുൻസിഫ് മജിസ്ട്രേറ്റ് എം.സി. ബിജു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സുനിൽകുമാർ, സെക്രട്ടറി എം. മോഹൻദാസ്, സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ കെ. പ്രകാശൻ, രാജീവ് കുമാർ, കെ. നാണു, എൽ. ഷാജു, കെ.ബി. രാജേന്ദ്രൻ, പി. രാമചന്ദ്രൻ, സഹദേവൻ എന്നിവർ സംസാരിച്ചു. SATWDL11 കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കൽപറ്റ യൂനിറ്റിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story