Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.യു.പി വെള്ളമുണ്ടയിലെ ...

എ.യു.പി വെള്ളമുണ്ടയിലെ തർക്കം വീണ്ടും കോടതി കയറുന്നു

text_fields
bookmark_border
* മാനേജർ സസ്പെൻഡ് ചെയ്ത പ്രധാനാധ്യാപികയെ എ.ഇ.ഒ തിരിച്ചെടുത്തു lead വെള്ളമുണ്ട: എ.യു.പി സ്കൂളിലെ പ്രധാനാധ്യാപിക തർക്കം പുതിയ തലത്തിലേക്ക്. സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്ത പ്രധാനാധ്യാപികയെ മാനേജറുടെ അധികാരത്തിൽ കൈകടത്തി എ.ഇ.ഒ തിരിച്ചെടുത്തതായാണ് പരാതി. എ.ഇ.ഒയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്കൂൾ മാനേജർ അറിയിച്ചു. സ്കൂളിെല പ്രധാനാധ്യാപികയായിരുന്ന പ്രേമലതയെ ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്യുകയും പകരം ചുമതല മറ്റൊരാളെ ഏൽപിക്കുകയും ചെയ്തിരുന്നു. അനുവാദമില്ലാതെ വിദേശികളെ സ്കൂളിൽ പ്രവേശിപ്പിച്ചു, മാനേജറുടെ അനുവാദമില്ലാതെ അറ്റകുറ്റപ്പണി നടത്തി, സാമൂഹിക മാധ്യമങ്ങളിൽ മാനേജർക്കെതിരെ അധ്യാപകർ മോശമായ പ്രതികരണം നടത്തി തുടങ്ങിയ 12ഒാളം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സസ്പെൻഷൻ. ഇതേതുടർന്ന്‌ എ.ഇ.ഒയുടെ നേതൃത്വത്തിൽ ഹിയറിങ് നടത്തുകയും, മാനേജറുടെ പല ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി, പുറത്താക്കിയ പ്രധാനാധ്യാപികയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജർക്ക് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, എ.ഇ.ഒയുടെ നടപടിക്കെതിരെ മാനേജർ വീണ്ടും രംഗത്തെത്തിയതോടെ പ്രധാനാധ്യാപിക നിയമനവും ത്രിശങ്കുവിലായി. ഇതേതുടർന്ന് കഴിഞ്ഞ മാസം അധ്യാപകരുടെ ശമ്പളവും മുടങ്ങിയിരുന്നു. കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് എ.ഇ.ഒയുടെ നടപടി. വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തലയുയർത്തിനിന്നിരുന്ന സ്കൂളി​െൻറ പ്രവർത്തനമാണ് കഴിഞ്ഞ ഒരു വർഷമായി വിദ്യാഭ്യാസ വകുപ്പി​െൻറയും മാനേജ്മ​െൻറി​െൻറയും ഇടയിൽ കുടുങ്ങി താളം തെറ്റുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് പ്രധാനാധ്യാപിക നിയമനവുമായി ബന്ധെപ്പട്ടുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടിയതിനാൽ 2017 ഏപ്രിൽ നാലിന് ജില്ല ഉപ ഡയറക്ടർ മാനേജറെ അയോഗ്യനാക്കി ഉത്തരവിറക്കിയിരുന്നു. പകരം ചാർജ് എ.ഇ.ഒയെ ഏൽപിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പി​െൻറ ഈ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച മാനേജർ 2017 ഏപ്രിൽ 12ന് ഈ ഉത്തരവ് റദ്ദാക്കി സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. തുടർന്നുള്ള ഒരു അധ്യയന വർഷം മുഴുവൻ സ്കൂളി​െൻറ അധികാരി മാനേജറാണോ, വിദ്യാഭ്യാസ വകുപ്പാണോ എന്ന ആശങ്കയിലായിരുന്നു. നാഥനാരെന്ന തർക്കത്തിനിടയിൽ വിദ്യാലയത്തി​െൻറ പ്രവർത്തനങ്ങളും താളം തെറ്റി. മാനേജറും അധ്യാപകരും തമ്മിൽ തുടങ്ങിയ തർക്കം ഇന്ന് വിദ്യാർഥികളുടെ പഠനത്തെയടക്കം ബാധിക്കുന്ന തരത്തിലെത്തി നിൽക്കുകയാണ്. സ്കൂളി​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും പ്രധാനാധ്യാപിക തർക്കം ഇടയാക്കും. ശാശ്വതമായ നടപടി ഇല്ലാതെ ഇരു വിഭാഗങ്ങൾ തമ്മിലെ തർക്കം മുറുകുമ്പോൾ തകരുന്നത്‌ ആയിരത്തോളം വിദ്യാർഥികളുടെ ഭാവിയാണ്. സ്കൂളുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ ഇടപെടാനാകില്ലെന്നാണ് വകുപ്പ് അധികൃതരുടെ വാദം. എ.ഇ.ഒയുടെ നടപടി അംഗീകരിക്കാനാവില്ല -സ്കൂൾ മാനേജർ എ.ഇ.ഒയുടെ നടപടിക്കെതിരെ കോടതി കയറുമെന്ന് സ്കൂൾ മാനേജർ മുരളി 'മാധ്യമ'ത്തോട് പറഞ്ഞു. നിയമനാധികാരം നിയമപ്രകാരം മാനേജറുടെ അവകാശമാണ്. സസ്പെൻഡ് ചെയ്ത അധ്യാപികയെ തിരിച്ചെടുക്കേണ്ടത് താനാണ്. പിരിച്ചുവിട്ട പ്രധാനാധ്യാപികയെ തിരിച്ചെടുക്കണമെന്ന എ.ഇ.ഒയുടെ നോട്ടീസിനെതിരെ ചീഫ് സെക്രട്ടറിക്ക് അപ്പീൽ നൽകിയിട്ടുണ്ട്. പ്രശ്നത്തിന് മേലധികാരിയുടെ നടപടി വരുന്നതിനു മുേമ്പ തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്നും നിലവിൽ നടപടി സ്വീകരിക്കേണ്ടത് ഡി.ഡി.ഇയാണെന്നും അദ്ദേഹം പറഞ്ഞു. ------------------------------------------- ഫോട്ടോ പ്രദർശനം ആരംഭിച്ചു മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തി​െൻറയും അപ്പൂപ്പൻ താടികൾ വാട്സ്ആപ് ഗ്രൂപ്പി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം മാനന്തവാടി ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ എഴുത്തുകാരി ഇന്ദു മേനോൻ ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. വ്യത്യസ്ത ജീവിതമുഹൂർത്തങ്ങൾ, വൈൽഡ് ലൈഫ്, പ്രകൃതി, ഗോത്രതനിമ എന്നീ വിഭാഗങ്ങളിലുൾപ്പെടുന്ന 44 ഫോട്ടോകളാണ് 'ലൈഫ് ആൻഡ് ഡ്രീംസ്' എന്ന് പേരിട്ടിട്ടുള്ള പ്രദർശനത്തിലുള്ളത്. നിസാർ മാനന്തവാടി, എൻ.ടി. സുവർണ, മുനീർ തോൽപ്പെട്ടി, ജോബിൻ ജോസ്, പ്രവീൺ രാമചന്ദ്രൻ, ശ്രീകുമാർ മാഹി, ഫ്രാൻസിസ് കാട്ടാക്കട, അജി കൊളോണിയ, എൻ.എസ്. സുജിൻ, ഷഗിൽ മുഴപ്പിലങ്ങാട്, ഷബീർ തുറയ്ക്കൽ, ലിഡിയ ജോയ്, എം.ജി. ജ്യോതിസ്, എൻ. അനിൽ കുമാർ, അഭിനവ് അഗ്രഹാരം എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദർശനം ബുധനാഴ്ച സമാപിക്കും. കെ. ഷബിത, ജോസഫ് എം. വർഗീസ്, പി.സി. സണ്ണി മാസ്റ്റർ, എം. ഗംഗാധരൻ, മധു എടച്ചന, അജി കൊളോണിയ, മുനീർ തോൽപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story