Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം^സി.പി.ഐ...

സി.പി.എം^സി.പി.ഐ പോര്​: മാനന്തവാടി നഗരസഭയിൽ കസേര കൈമാറൽ വൈകും

text_fields
bookmark_border
സി.പി.എം-സി.പി.ഐ പോര്: മാനന്തവാടി നഗരസഭയിൽ കസേര കൈമാറൽ വൈകും P4 Lead സി.പി.എം-സി.പി.ഐ പോര്: മാനന്തവാടി നഗരസഭയിൽ കസേര കൈമാറൽ വൈകും മാനന്തവാടി: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ മുന്നണികളിലെ ധാരണപ്രകാരമുള്ള കസേര മാറ്റങ്ങൾക്കുള്ള നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ, ഇടതുമുന്നണിയിലെ പ്രബല കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പടലപ്പിണക്കം മൂലം മാനന്തവാടി നഗരസഭയിലെ കസേര കൈമാറ്റം വൈകിയേക്കും. ധാരണപ്രകാരം മാനന്തവാടിയിൽ വൈസ് ചെയർപേഴ്സൻ സ്ഥാനം ഇനിയുള്ള രണ്ടരവർഷം സി.പി.ഐക്ക് അവകാശപ്പെട്ടതാണ്. ചെയർമാൻ സ്ഥാനത്തേക്ക് പട്ടികവർഗ പുരുഷ കൗൺസിലർ ഇല്ലാത്തതിനാലാണ് സി.പി.ഐ ഭരണത്തി​െൻറ തുടക്കത്തിൽതന്നെ ഡെപ്യുട്ടി ചെയർപേഴ്സൻ സ്ഥാനം ആവശ്യപ്പെട്ടത്. ഇതുപ്രകാരം കാലാവധി പൂർത്തിയാകുന്ന മുറക്ക് വൈസ് ചെയർപേഴ്സൻ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ശോഭ രാജനാണ് തങ്ങളുടെ സ്ഥാനാർഥിയെന്നും ഇക്കാര്യത്തിൽ അടിയന്തര തീരുമാനങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ഇൻചാർജ് ആയിരുന്ന ജോണി മറ്റത്തിലാനി സി.പി.എം ഏരിയ സെക്രട്ടറിക്ക് ഒരുമാസം മുമ്പ് കത്ത് നൽകിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നത് ഈ കത്ത് സി.പി.എം വേണ്ടത്ര ഗൗനിച്ചില്ലെന്നതിന് തെളിവാണെന്നാണ് സി.പി.െഎക്കാർ ചൂണ്ടിക്കാട്ടുന്നത്. മാനന്തവാടി മണ്ഡലത്തിൽ നിലനിൽക്കുന്ന സി.പി.എം-സി.പി.ഐ പോര് കുറുവദ്വീപ് വിഷയത്തിൽ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്തതോടെ രൂക്ഷമാവുകയായിരുന്നു. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഇരു മുന്നണികളുടെയും നിലപാട് നിർണായകമാകും. നിലവിൽ മാനന്തവാടി നഗരസഭയിൽ സി.പി.എമ്മിന് 18ഉം യു.ഡി.എഫിന് 15ഉം സി.പി.ഐക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. ഇരു വിഭാഗവും അനുരഞ്ജനങ്ങൾക്ക് തയാറായില്ലെങ്കിൽ നഗരസഭയിലെ സ്വതന്ത്ര അംഗത്തി​െൻറയും യു.ഡി.എഫി​െൻറയും തീരുമാനങ്ങൾ ഭരണമാറ്റത്തിനു വരെ ചിലപ്പോൾ കാരണമായേക്കും. പ്രതിഭ ശശിയാണ് നിലവിൽ വൈസ് ചെയർപേഴ്സൻ. ചെയർമാൻ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലായതിനാൽ ചെയർമാ​െൻറ ചുമതലയും വഹിക്കുന്നുണ്ട്. തങ്ങൾ നൽകിയ കത്തിന് അനൂകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. എന്നാൽ, സി.പി.എം ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു കൽപറ്റ: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറയും എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാമീണ ഗവേഷക സംഗമം 2018 വയനാടൻ കാർഷിക മേഖലക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും നൽകി സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഐ.എസ്.ആർ.ഒ ഡയറക്ടറുമായിരുന്ന എം. ചന്ദ്രദത്തൻ ഉദ്ഘാടനം ചെയ്തു. നൂതന ശാസ്ത്രീയ അറിവുകൾ സാധാരണ ജനങ്ങളിലെത്തിക്കാൻ ഗവേഷകരും സ്ഥാപനങ്ങളും കൂട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ് ദാസ് അധ്യക്ഷത വഹിച്ചു. റിം 2018 അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. ആർ.വി.ജി. മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ സമിതി മെംബർ പ്രഫ. ടി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥൻ ഗവേഷണ നിലയം സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ െഡവലപ്മ​െൻറ് ഹൈദരാബാദ് ഡയറക്ടർ മുഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു. ജഡ്ജിങ് കമ്മിറ്റി കോ-ചെയർമാൻ പ്രഫ. ആർ.എ.ഡി. പിള്ള അവാർഡ് പ്രഖ്യാപനം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചീഫ് സയൻറിസ്റ്റ് തലവൻ ഡോ. അജിത് പ്രഭു സ്വാഗതവും ജനറൽ കൺവീനർ ഗിരിജൻ ഗോപി നന്ദിയും പറഞ്ഞു. ഗവേഷക സംഗമത്തിലെ റൂറൽ ഇന്നവേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. വയർലെസ് ഓട്ടോമാറ്റിക് വാട്ടർലെവൽ കൺേട്രാൾ സിസ്റ്റം കണ്ടുപിടിച്ച പി. അജയൻ (തിരുവങ്ങാട്, തലശ്ശേരി), ഈസി മിൽക്കിങ് െമഷീൻ കണ്ടുപിടിച്ച ജോസഫ് (ഗാന്ധിനഗർ, കോതമംഗലം) ഓട്ടോമാറ്റിക് കപ്പ് ഹാംഗർ െമഷീൻ കണ്ടുപിടിച്ച ജി.എസ്. മോഹൻ കുമാർ ടീമിനും (വേങ്ങൂർ, കൊല്ലം) റിം 2018​െൻറ റൂറൽ ഇന്നവേഷൻ അവാർഡ് വിതരണം ചെയ്തു. ഡസ്റ്റ് റിമൂവിങ് സിസ്റ്റം കണ്ടുപിടിച്ച ഷാജി വർഗീസ്, തോമസ് ചാക്കോ (കരിമ്പം, കണ്ണൂർ) എന്നിവർക്കും ഇലക്േട്രാണിക് വോൾട്ടേജ് ഡിറ്റക്ടർ കണ്ടുപിടിച്ച പി.കെ. ഭാഗ്യരാജിനും (കുമ്പഴ, പത്തനംതിട്ട) കൺസോവ റൈസ് ൈഡ്രനർ കണ്ടുപിടിച്ച എൻ.ടി. ജോസഫിനും (മഞ്ചേരി) ആം ആൻഡ് ഫൂട്ട് െപ്രാട്ടക്ടർ കണ്ടുപിടിച്ച വി.പി. ദിവാകരനും(നീലേശ്വരം), ഹണീബീ ട്രാൻസ്ഫറിങ് എക്യുപ്മ​െൻറ് കണ്ടുപിടിച്ച ഒലി അമൻ ജോധക്കും (അമ്പലവയൽ), മണ്ണില്ലാത്ത ടെറസ് ഫാമിങ്ങും എക്കോ െഫ്രണ്ട്ലി വിക്ക് ഇറിഗേഷൻ േഗ്രാബാഗിൽ കണ്ടുപിടിച്ച വി.എൻ. ഷിബുകുമാർ ടീമിനും (നാവായിക്കുളം, തിരുവനന്തപുരം) പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. വടക്കനാട് ഗ്രാമസംരക്ഷണസമിതി രണ്ടാംഘട്ട സമരത്തിലേക്ക് സുല്‍ത്താന്‍ ബത്തേരി: വാഗ്ദാനങ്ങള്‍ പാലിക്കാത്ത വനംവകുപ്പി​െൻറ നടപടികള്‍ക്കെതിരെ വടക്കനാട് ഗ്രാമസംരക്ഷണ സമിതി രണ്ടാംഘട്ട അനിശ്ചിതകാല നിരഹാര സമരം നടത്തുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികളുടെയും സമരസമിതിയുടെയും സാന്നിധ്യത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത വനംവകുപ്പി​െൻറ നടപടികള്‍ക്കെതിരേയാണ് വീണ്ടും സമര പരിപാടികളുമായ് സമിതി മുന്നോട്ടുവരുന്നത്. വാഗ്ദാന ലംഘനം നടത്തുന്ന വനംവകുപ്പിനെതിെര വനിതകളുടെ േനതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എം.പി, എം.എല്‍.എ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സർവകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് സമരസമിതി അംഗങ്ങള്‍ക്ക് എതിരെ കേസ് എടുത്ത വനം വകുപ്പി​െൻറ നടപടികള്‍ അവസാനിപ്പിക്കുക, താൽക്കാലിക സംവിധാനങ്ങളായ ബൈപാസ് ട്രഞ്ച്, സോളാർ ഫെന്‍സിങ് എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കുക, വന്യമൃഗങ്ങളെ നേരിടാനുള്ള ആയുധങ്ങള്‍ വനപാലകര്‍ക്ക് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാവുക, കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുക, റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ മയക്കുവെടി വെച്ച് പിടികൂടി നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജീവനും സ്വത്തിനും പൂർണ സംരക്ഷണം ലഭിക്കുന്നതുവരെ അനിശ്ചിതകാല സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. ഫാ. ജോബി, കരുണാകരന്‍ വെള്ളക്കെട്ട്, ഷീജ സതീഷ്, ധന്യ ബിജു, ചിന്നമ്മ മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story