കഞ്ഞികുടിക്കാൻ ഇൻഷ ലാമിയയെ ഉമ്മ വിളിച്ചത് മരണക്കയത്തിലേക്ക്

05:44 AM
17/05/2018
നാദാപുരം: കഞ്ഞികുടിക്കാൻ ഉമ്മ വിളിച്ചപ്പോൾ മരണത്തിലേക്കാണ് പോകുന്നതെന്ന് മൂന്നു വയസ്സുകാരി ഇൻഷ ലാമിയ ഒരിക്കലും നിനച്ചിരിക്കില്ല. അയൽവീട്ടിൽ കളിക്കവെയാണ് അവളെ മാതാവ് ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയത്. ഇളയ മകൻ അമൻ സയനെയും കൂട്ടി അവർ നേരെ പോയത് വീടി​െൻറ മുകൾ നിലയിലേക്ക്. കുട്ടികൾക്ക് കഞ്ഞികൊടുക്കാനാണ് കൊണ്ടുപോകുന്നതെന്ന് സഫൂറ ഭർതൃസഹോദരി നൗഷിബയോട് പറഞ്ഞിരുന്നു. രണ്ടുപേരും മരിച്ചെന്ന് കരുതിയാണ് സഫൂറ മുകളിൽനിന്ന് താഴേക്കുവന്നത്. എന്നാൽ, മൂത്ത മകൾ മാത്രമേ മരിച്ചിരുന്നുള്ളൂ. ഇളയ മകനിൽ നേരിയ ജീവ​െൻറ തുടിപ്പ് ബാക്കിയുണ്ടായിരുന്നു. ബക്കറ്റിൽ വെള്ളംനിറച്ച് ആദ്യം മൂത്ത മകളെയാണ് മുക്കിക്കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൈകാലുകൾ ബന്ധിച്ചശേഷമാണ് കൃത്യം നടത്തിയത്. കയറി​െൻറ അവശിഷ്ടങ്ങൾ കുട്ടിയുടെ ശരീരത്തിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇളയകുട്ടി വെള്ളത്തിൽ പൂർണമായും മുങ്ങുമെന്നതിനാൽ കൈകാലുകൾ ബന്ധിച്ചില്ല. രണ്ടു കുട്ടികളെയും ബക്കറ്റിൽനിന്ന് പുറത്തെടുത്ത് കിടത്തിയാണ് സഫൂറ ആത്മഹത്യക്ക് ശ്രമിച്ചത്. ചുരിദാറി​െൻറ ഷാളിൽ കുരുക്കിട്ട് തൂങ്ങിമരിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ചോരയൊലിപ്പിച്ച് താഴേക്കുവന്ന സഫൂറ താൻ രണ്ടു കുട്ടികളെയും കൊന്നുവെന്നും, താനും മരിക്കുകയാണെന്നും വിളിച്ചുപറഞ്ഞു. ഇതോടെയാണ് വീട്ടുകാർ ബഹളംവെച്ചത്. ഭർതൃവീട്ടുകാരും യുവതിയും തമ്മിൽ സാമ്പത്തിക ഇടപാടി​െൻറ പേരിൽ അസ്വാരസ്യമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, നിഷ്ഠൂരമായ കൃത്യംചെയ്യാൻ മാത്രമുള്ള തലം ഇതിനുണ്ടോ എന്നതാണ് പൊലീസിനെ കുഴക്കുന്നത്. സഫൂറയുടെ ഭർത്താവ് ദുബൈയിൽ കച്ചവടക്കാരനാണ്. കഴിഞ്ഞ റമദാനിലാണ് അവസാനം നാട്ടിൽ വന്നത്. ഭാര്യയെയും മക്കളെയും ഗൾഫിൽ കൂടെ കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. മക്കളുടെ വിസ എടുത്തിരുന്നു. ഭാര്യയുടെ വിസ അടുത്തദിവസം ലഭിച്ചാൽ നാട്ടിൽ വരാനുള്ള ശ്രമത്തിനിടയിലാണ് കുടുംബത്തെ തകർത്ത ദുരന്തം നടന്നത്. യുവതിയെ ബുധനാഴ്ച രാത്രി നാദാപുരം മജിസ്ട്രേറ്റി​െൻറ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Loading...
COMMENTS