Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:08 AM IST Updated On
date_range 17 May 2018 11:08 AM ISTവേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കും
text_fieldsbookmark_border
വാണിമേൽ: വേണമെങ്കിൽ ചക്കവേരിലും കായ്ക്കും എന്നാണ് പഴമൊഴി. എന്നാൽ, വേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കും എന്ന് പുതുമൊഴി. വാണിമേൽ കിടഞ്ഞോത്ത് മുക്കിലെ പരേതനായ കിടഞ്ഞോത്ത് ചിക്കിണിയുടെ വീട്ടുവളപ്പിലാണ് പപ്പായയുടെ ഇലയിൽ ഫലം കായ്ച്ചിരിക്കുന്നത്. ഈ അപൂർവ കാഴ്ച, കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. ഇലയുടെ നടുഭാഗത്താണ് പപ്പായ കായ്ച്ചത്. നാദാപുരം ഫയർഫോഴ്സിന് സ്വന്തം ആസ്ഥാനമൊരുങ്ങും ഫയർ സ്റ്റേഷന് സൗജന്യമായി സ്ഥലംനൽകി നാദാപുരം: ആസ്ഥാനമില്ലാതെ വലയുന്ന നാദാപുരം ഫയർ ഫോഴ്സിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് ഗവ. ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തികൾ 25 സെൻറ് ഭൂമി നൽകി. നാദാപുരം സ്വദേശികളായ ഇസ്മയിൽ കേളോത്ത് 15ഉം എൻ.എം. റഫീഖ് തങ്ങൾ 10 സെൻറുമാണ് സൗജന്യമായി നൽകിയത്. ഭുമിയുടെ രേഖ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വി.പി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. മോഹനൻ, വാർഡ് മെംബർ വി.എ. മുഹമ്മദ് ഹാജി, എരോത്ത് ഫൈസൽ, ഇസ്മയിൽ കേളോത്ത്, സി.വി. ഹമീദ്, നൗഷാദ് കേളോത്ത്, എം. വിനോദൻ എന്നിവർ പങ്കെടുത്തു. ഫയർ സ്റ്റേഷന് കെട്ടിടം പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. ചേലക്കാട് നാദാപുരം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിെൻറ സ്റ്റേജിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയുന്ന ഫയർ ഫോഴ്സിന് സ്ഥിരം കെട്ടിടമില്ലാത്തത് ഫയർ ഫോഴ്സിന് ദുരിതത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story