Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:05 AM IST Updated On
date_range 17 May 2018 11:05 AM ISTനീന്തൽ ക്ഷമത പരിശോധന
text_fieldsbookmark_border
കുറ്റ്യാടി: പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്കിനായി നടത്തി. കുറ്റ്യാടി ജലസേചന പദ്ധതി മെയിൻ കനാലാണ് ഇതിന് വേദിയാക്കിയത്. ഫയർഫോഴ്സ് മുങ്ങൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരും ഉണ്ടായിരുന്നു. വരും നാളുകളിൽ നീന്തൽ വശമില്ലാത്ത കുട്ടികൾക്കായി ഫയർഫോഴ്സിെൻറ സഹായത്തോടുകൂടി നീന്തൽ പരിശീലനം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് കെ.ടി. അശ്വതി പറഞ്ഞു. മംഗലാട് പറമ്പിൽ ഗവ. യു.പി സ്കൂൾ നവീകരണ പദ്ധതിക്ക് ഭരണാനുമതി തണ്ണീർപ്പന്തൽ: പറമ്പിൽ ഗവ. യു.പി സ്കൂളിന് കെട്ടിട നിർമാണത്തിനാവശ്യമായി ഒരുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നിയോജക മണ്ഡലത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിന് ഒരുകോടി രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് സ്കൂളിനെ തിരഞ്ഞെടുത്തിരുന്നു. നേരത്തെ പഞ്ചായത്ത് പ്രസിഡൻറിെൻറയും സ്കൂൾ എസ്.എം.സിയുടെയും നേതൃത്വത്തിൻ പദ്ധതിക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചിരുന്നു. ഇനി സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ടെൻഡർ ഉൾെപ്പടെയുള്ള നടപടികൾ തുടങ്ങാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story