Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.പി.എച്ച് റമദാൻ...

ഐ.പി.എച്ച് റമദാൻ പുസ്​തകോത്സവം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) റമദാൻ പുസ്തകോത്സവത്തിന് തുടക്കം. ജൂൺ 16 വരെ നീളുന്ന പുസ്തകോത്സവത്തി​െൻറ ഉദ്ഘാടനം കെ.പി. കേശവമേനോൻ ഹാളിൽ ഹദീസ് സമാഹാരമായ സുനനുത്തിർമിദിയുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. സോളിഡാരിറ്റി പ്രസിഡൻറ് പി.എം. സാലിഹ് ഏറ്റുവാങ്ങി. ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.ടി. ഹുസൈൻ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം ഷോറൂമുകളിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ടി.കെ. ഉബൈദി​െൻറ ഖുർആൻ ബോധനം, ശൈഖ് മുഹമ്മദ് കാരകുന്നി​െൻറ ഖുർആനിലെ 25 പ്രവാചകന്മാർ, ജമീൽ അഹ്മദി​െൻറ സൗന്ദര്യത്തി​െൻറ മതം എന്നീ പുതിയ പുസ്തകങ്ങൾ കൂടി ഇതി​െൻറ ഭാഗമായി പുറത്തിറങ്ങും. photo: Hadees Tirumdi Book Release .JPG ഐ.പി.എച്ച് പുറത്തിറക്കുന്ന ഹദീസ് സമാഹാരമായ 'സുനനുത്തിർമിദി'യുടെ മലയാള പരിഭാഷ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story