Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിതി ആയോഗ്...

നിതി ആയോഗ് പദ്ധതിക്ക്​ സംസ്ഥാന സർക്കാർ എതിരല്ല^ എം.എൽ.എ

text_fields
bookmark_border
നിതി ആയോഗ് പദ്ധതിക്ക് സംസ്ഥാന സർക്കാർ എതിരല്ല- എം.എൽ.എ കൽപറ്റ: നിതി ആയോഗ് പദ്ധതി സംബന്ധിച്ച് പി.സി. തോമസ് ഉയർത്തിയ ആരോപണം പൂർണമായും കളവാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അതിലൂടെ മറ്റു താൽപര്യങ്ങൾ നേടാനാണ് അദ്ദേഹത്തി​െൻറ ശ്രമം. കേന്ദ്ര പദ്ധതി വയനാട്ടിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണെന്ന വാദം പൂർണമായും തെറ്റാണ്. കാലാകാലങ്ങളിൽ കേന്ദ്ര പദ്ധതി പ്രകാരം ജില്ലകളെ തെരഞ്ഞെടുക്കുമ്പോൾ അതത് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെടുക്കുക. എന്നാൽ, ഇവിടെ അത് പാലിച്ചിട്ടില്ല. ഈ പിഴവ് സംസ്ഥാന ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തോട് അഭിപ്രായം തേടാതെ ഏകപക്ഷീയമായി ഒരു ജില്ലയെ തെരഞ്ഞെടുത്തത് ശരിയായ കീഴ്വഴക്കമല്ലെന്ന് പറയേണ്ടത് കേരളത്തി​െൻറ കടമയാണ്. അത് അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ, പദ്ധതിയെ വേണ്ടെന്നു വെക്കുകയല്ല ചെയ്തത്. പദ്ധതി നടത്തിപ്പിൽ ഒരു രാഷ്ട്രീയ താൽപര്യവും നോക്കാറില്ലെന്നും എം.എൽ.എ പറഞ്ഞു. നിതി ആയോഗ് പദ്ധതിയിൽ മേൽപറഞ്ഞ പ്രതിഷേധം നിലനിൽക്കെ തന്നെ പദ്ധതിയുടെ നടത്തിപ്പിനായി എല്ലാവിധ പിന്തുണയും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി മുൻ കലക്ടർ ഷർമിള മേരി ജോസഫിനെയാണ് നോഡൽ ഓഫിസറായി നൽകിയത്. നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അമിതാഭ്കാന്തിനെ അറിയിക്കുകയും ചെയ്തതാണ്. ഇതി​െൻറ തുടർ നടപടികൾ നടന്നുവരുന്നു. പദ്ധതിയെ സ്വാഗതം ചെയ്യുകയും എല്ലാവിധ നടപടികളും പൂർത്തീകരിക്കുകയും ചെയ്ത നടപടി ക്രമങ്ങൾ മറച്ചുവെച്ച് സമരം നടത്തുന്നത് പൂർണമായും രാഷ്ട്രീയ താൽപര്യം മാത്രമാണെന്നും ശശീന്ദ്രൻ പറഞ്ഞു. കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ കുടുംബത്തിന് സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു. ഹൈകോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ എല്ലാവിധ പിന്തുണയും സർക്കാറി​െൻറ ഭാഗത്തുനിന്നും ഉണ്ടാവും. ആവശ്യമെങ്കിൽ പ്രമുഖരായ അഭിഭാഷകരെ സൗജന്യമായി വാദിക്കാൻ നിയമിക്കും. സുപ്രീംകോടതിയിൽ കുടുംബത്തിന് അനുകൂലമായ നിലപാട് തന്നെയായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തില്‍ ജില്ല കോടതി സമുച്ചയം: 18ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും കല്‍പറ്റ: സിവില്‍ സ്റ്റേഷന്‌ സമീപം പണിപൂര്‍ത്തിയായ ജില്ല കോടതി സമുച്ചയം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി ദാമശേഷാദ്രി നായിഡു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല കലക്ടര്‍ എസ്. സുഹാസ്, ജില്ല ജഡ്ജി ഡോ. വി. വിജയകമുാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പൂര്‍ത്തിയായത് ആധുനിക കോടതി കൽപറ്റ: പൊതുമരാമത്ത് വകുപ്പ് 2014ലാണ് കോടതി കെട്ടിട നിര്‍മാണം തുടങ്ങിയത്. ആധുനിക സൗകര്യമുള്ള കെട്ടിടം പൂര്‍ണമായും സമയബന്ധിതമായി സജ്ജമാക്കുകയായിരുന്നു. കോടതി കെട്ടിടങ്ങളുടെ കാലപ്പഴക്കവും സൗകര്യകുറവും അഭിഭാഷകര്‍ക്കും, കക്ഷികള്‍ക്കും, ജീവനക്കാര്‍ക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍നിന്നുമാണ് ഏറ്റവും നൂതനവും സൗകര്യപ്രദവുമായ കോടതി മുറികള്‍ ഇവിടെ യാഥാർഥ്യമായത്. ആറു നിലകളുള്ള കെട്ടിടം ദീര്‍ഘമായ കാലത്തേക്കുള്ള സൗകര്യങ്ങള്‍കൂടി കണക്കിലെടുത്താണ് നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള ജയ്ജിത്താണ് നിര്‍മാണം നടത്തിയത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ല കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡൻറ് ക്ലെയിംസ് ൈട്രബ്യൂണല്‍ എന്നിവയാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്. ബാര്‍ അസോസിയേഷന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്കും പുതിയ കെട്ടിടത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇ--കോര്‍ട്ട് സര്‍വിസിന് പര്യാപ്തമായ ആധുനിക ടെക്‌നോളജിയും ഈ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പുരുഷ, വനിതാ ബാര്‍ അസോസിയേഷന്‍ ഹാളും, വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. കൂടാതെ, കേരളത്തിലെ ഏക അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് ഹാളും ഈ കോടതി സമുച്ചയത്തി​െൻറ പ്രത്യേകതയാണ്. സംസ്ഥാനത്തെ ജില്ല കോടതികളില്‍ ഏറ്റവും സൗകര്യം കൂടിയ കെട്ടിടവും ഇതാകും. TUEWDL12 വെള്ളിയാഴ്ച ഹൈകോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യുന്ന ജില്ല കോടതി സമുച്ചയം ജില്ല ആശുപത്രി മാമോഗ്രാം യൂനിറ്റ് ഉദ്ഘാടനം ഇന്ന് മാനന്തവാടി: ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല ആശുപത്രിയില്‍ തുടങ്ങുന്ന മാമോഗ്രാം യൂനിറ്റ് വെള്ളിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story