Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീതി മെഡിക്കൽ...

നീതി മെഡിക്കൽ സ്​റ്റോർ ആരംഭിച്ചു

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി സർവിസ് സഹകരണ ബാങ്കി​െൻറ പുതിയ സംരംഭമായ കൺസ്യൂമർ ഫെഡ് നീതി മെഡിക്കൽ സ്റ്റോറി​െൻറ ഉദ്ഘാടനം ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിന് സമീപമുള്ള പുഴങ്കര ബിൾഡിങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ അധ്യക്ഷത വഹിച്ചു. മരുന്നി​െൻറ ആദ്യ വിൽപന സ​െൻറ് പോൾ അശ്രമം സുപ്പീരിയർ ഫാദർ പ്രസാദിന് നൽകി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി നിർവഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ചെയർമാൻ ബി. മൊയ്തീൻക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്‌റഫ്, ശ്രീ വിൽസൺ പടപ്പനാനി, ബാങ്ക് സെക്രട്ടറി എ.വി. മാത്യു എന്നിവർ സംസാരിച്ചു. ലാപ്ടോപ്പും മുചക്ര വാഹന വിതരണവും ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ രിയാക്കത്തലി പേക്കണ്ടിയിൽ, രഹ്ന വള്ളിയാട് എന്നിവർക്ക് ലാപ്പ്ടോപ്പും സലാം പെരുമ്പള്ളിക്ക് മുചക്ര വാഹനവും ജോർജ് എം. തോമസ് എം.എൽ.എ വിതരണോദ്ഘാനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കുട്ടിയമ്മമാണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഫി വളഞ്ഞപാറ, ഗീത കെ.ജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story