Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 4:59 AM GMT Updated On
date_range 13 May 2018 4:59 AM GMTആംബുലൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ആംബുലൻസ് ഒാണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 13ന് രാവിലെ 10ന് ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂൾ ഒാഡിറ്റോറിയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1500 അംഗങ്ങളുള്ള സംഘടനയിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആംബുലൻസ് ഡ്രൈവർമാരും ഉൾപ്പെടും. കേരളത്തിൽ എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും ആംബുലൻസ് പാർക്കിങ് അനുവദിക്കണം. അപകടം പറ്റിയവെരയും മറ്റും മിക്കപ്പോഴും സ്വയം എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് സ്ട്രച്ചർ തിരിച്ചു കിട്ടുംവരെ 15 മിനിറ്റെങ്കിലും നിർത്തിയിടാൻ അനുവദിക്കണം. ആംബുലൻസ് സിഗ്നൽ ലൈറ്റുകൾ ഏകീകൃത സ്വഭാവത്തിലാക്കണം. സംസ്ഥാന സെക്രട്ടറി അനു സാമുവൽ, ജോ. സെക്രട്ടറി ഷമീർ പട്ടാമ്പി, ഷാജുദ്ദീൻ ചിറക്കൽ, റജി ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story