Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് ടു വിദ്യാർഥിനിയെ ...

പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന്​ പരാതി; യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
പനമരം: പ്ലസ് ടു വിദ്യാർഥിനിയായിരുന്ന 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. നീര്‍വാരം അഞ്ഞണിക്കുന്ന് അഞ്ചുസ​െൻറ് കോളനിയിലെ അഭിജിത്തിനെയാണ് (23) പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. സ്വകാര്യ ടൂറിസ്റ്റ് ഹോം ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ സി.ഡബ്ല്യൂ.സിക്ക് പരാതി ലഭിക്കുകയും അതുപ്രകാരം പനമരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കനത്ത മഴ: ബസിനു മുകളിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു സുൽത്താൻ ബത്തേരി: ശക്തമായ മഴയിൽ സ്വകാര്യ ബസിനുമുകളിൽ പാതയോരത്തെ മരം വീണു. ആർക്കും പരിക്കില്ല. ദേശീയപാത 716ൽ കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപം രാത്രി 8.15ഓടെയാണ് അപകടം. ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസിനു മുകളിലാണ് മരം വീണത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. FRIWDL16 കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപം ബസിനു മുകളിൽ മരം വീണപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story