Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:32 AM GMT Updated On
date_range 12 May 2018 5:32 AM GMTതണൽ ജനകീയ ഡയാലിസിസ് സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
പയ്യോളി: ദേശീയപാതക്ക് സമീപം പെരുമാൾപുരത്ത് തണൽ ജനകീയ ഡയാലിസിസ് സെൻറർ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനകീയ വിഭവ സമാഹരണത്തിലൂടെ സമാഹരിച്ച ഒരു കോടി 21 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിക്കാൻ സ്വകാര്യവ്യക്തി അഞ്ചു സെൻറ് സ്ഥലം ദാനമായി നൽകുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഡോ. വി. ഇദ്രീസ്, നഗരസഭ ചെയർപേഴ്സൻ പി. കുൽസു, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷീജ പട്ടേരി, സി. ഹനീഫ, മജീദ് പാലത്തിൽ, ഹംസ കാട്ടുകണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story