Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്രയിൽ...

പേരാമ്പ്രയിൽ തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. വെള്ളിയാഴ്ച രാവിലെ പേരാമ്പ്ര പഞ്ചായത്ത് ഓഫിസിനു മുന്നില്‍ യുവതിക്ക് തെരുവുനായുടെ കടിയേറ്റു. പഞ്ചായത്ത് ഓഫിസില്‍ അസാപ് ഇേൻറൺഷിപ്പിന് വരുന്നതിനിടയിലാണ് എരവട്ടൂര്‍ സ്വദേശിനി നമ്പൂടിക്കണ്ടിത്താഴ കൃഷ്ണപ്രിയക്ക് (18) നായുടെ കടിയേറ്റത്. മുഖത്തും കൈയിലും പരുക്കേറ്റ യുവതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ നായെ തല്ലിക്കൊന്നു. ടൗണിൽ നിരവധി നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്ന എ.ബി.സി പദ്ധതി പേരാമ്പ്രയിലും നടപ്പാക്കിയിരുന്നെങ്കിലും കാര്യക്ഷമമായില്ല. നരയംകുളത്ത് പേപ്പട്ടിശല്യം കൂട്ടാലിട: നരയംകുളത്ത് പേപ്പട്ടിശല്യം രൂക്ഷം. ഒരാഴ്ച മുമ്പ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ പേപ്പട്ടി കടിച്ചു പരിക്കേൽപിച്ചു. കൂടാതെ നിരവധി പശുക്കൾക്കും പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story