Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുചക്ര വാഹനങ്ങൾക്ക്​...

ഇരുചക്ര വാഹനങ്ങൾക്ക്​ റോഡി​ൽ 'മെറ്റൽ കെണി'

text_fields
bookmark_border
*അശാസ്ത്രീയമായി കല്ല് വിതറിയതിനാൽ മാനന്തവാടി-നിരവിൽപുഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു വെള്ളമുണ്ട: അശാസ്ത്രീയമായ റോഡ് നിർമാണം ഇരുചക്ര വാഹനങ്ങൾക്ക് മരണക്കെണിയാവുന്നു. മാനന്തവാടി-നിരവിൽപുഴ റോഡി​െൻറ നിർമാണ പ്രവൃത്തിയാണ് നാട്ടുകാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നത്. മണ്ണുമാന്തിയന്ത്രം കൊണ്ട് ടാർ റോഡ് കുത്തിപ്പൊളിച്ച ശേഷം അരയിഞ്ച് മെറ്റൽ നിരത്തി ഉറപ്പിക്കാതെ ഉപേക്ഷിച്ചതാണ് ദുരിതമായത്. കല്ലും പാറപ്പൊടിയും ചേർത്ത് കോൺക്രീറ്റ് പോലെ ഉറപ്പിക്കേണ്ടതിനു പകരമാണ് കല്ല് മാത്രം റോഡ് നിറയെ കിടക്കുന്നത്. നിരന്തരമായി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഇതി​െൻറ മുകളിലൂടെ അഭ്യാസിയെപ്പോലെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഉരുളൻകല്ലിൽ തട്ടി തെന്നി അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ആറിലധികം അപകടങ്ങൾ വെള്ളമുണ്ട ഭാഗത്ത് മാത്രം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുടുംബത്തോടൊപ്പം ബൈക്ക് മറിഞ്ഞ് ചെറിയ കുട്ടിക്കടക്കം പരിക്കേറ്റ സംഭവവും ഉണ്ടായി. തരുവണ മുതൽ നിരവിൽപുഴ വരെയുള്ള ഭാഗത്തെ റോഡാണ് കുത്തിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാത്ത വിധം പ്രവൃത്തി നടക്കുന്നത്. റോഡ് നിറയെ കല്ല് വാരിയിട്ട് നടക്കുന്ന പണി അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. വാഹന യാത്രക്കാരുടെ ജീവനുതന്നെ അപകടമുണ്ടാക്കുന്നവിധം നടക്കുന്ന റോഡ് പ്രവൃത്തിയിൽ വ്യാപക അഴിമതി ഉള്ളതായും പരാതിയുയർന്നിട്ടുണ്ട്. TUEWDL1 മാനന്തവാടി-നിരവിൽപുഴ റോഡിൽ കല്ല് വിതറിയ നിലയിൽ മൂപ്പൈനാട് പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് ആരംഭിച്ചു വടുവൻചാൽ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തും കൽപറ്റ ബ്ലോക്ക് പഞ്ചായത്തും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് ആരംഭിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്തി​െൻറ പദ്ധതിയിൽ ഉൾപ്പെടുത്തി െഷ്രഡിങ് മെഷീനും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം, വൈദ്യുതീകരണം, പ്ലാസ്റ്റിക് ശേഖരണം എന്നിവക്ക് ആവശ്യമായ തുകയും വകയിരുത്തിയാണ് െഷ്രഡിങ് യൂനിറ്റ് ആരംഭിച്ചത്. പഞ്ചായത്തിലെ വീടുകൾ, കടകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റ് സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽനിന്ന് സി.ഡി.എസിൽനിന്ന് തിരഞ്ഞെടുത്ത ഹരിത കർമസേന അംഗങ്ങൾ നിത്യേന പ്ലാസ്റ്റിക് ശേഖരിക്കും. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ െഷ്രഡിങ് ചെയ്ത് ക്ലീൻ കേരള മിഷന് കൈമാറുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിത കർമസേന അംഗങ്ങളെ ഉൾപ്പെടുത്തി ഹരിത കേരളം എന്ന പേരിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്ലാസ്റ്റിക് ശേഖരണവും െഷ്രഡിങ്ങും നടത്തുന്നത്. യൂനിറ്റി​െൻറ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വകയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ അജൈവ മാലിന്യ സംസ്കരണത്തി​െൻറ കാര്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് ഏറെ നേട്ടം അവകാശപ്പെടാനാവും. െഷ്രഡിങ് യൂനിറ്റി​െൻറ ഉദ്ഘാടനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ നിർവഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സൈതലവി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യശോദ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. ഹരിദാസൻ, കാപ്പൻ ഹംസ, കെ. വിജയൻ, കെ. ദാമോദരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാമചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൻ സഫിയ സമദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് വി.പി. ഖാദർ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ജോളിസ് സ്കറിയ നന്ദി പറഞ്ഞു. TUEWDL2 മൂപ്പൈനാട് പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യുന്നു സപ്പോര്‍ട്ടിങ് ഗ്രൂപ് രൂപവത്കരണം ചെന്നലോട്: കൽപറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്കൻഡറി പാലിയേറ്റിവ് കെയര്‍ യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ഏകദിന വളൻറിയര്‍ പരിശീലനവും വളൻറിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് രൂപവത്കരണവും സംഘടിപ്പിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി. സുബൈദ അധ്യക്ഷത വഹിച്ചു. പ്രാഥമിക പാലിയേറ്റിവ് കെയര്‍ യൂനിറ്റുകളിലെ വിദഗ്ധ പരിചരണം ആവശ്യമുള്ള തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള കിടപ്പു രോഗികള്‍ക്കാണ് സെക്കൻഡറി യൂനിറ്റ് ആവശ്യമായ പരിചരണം നല്‍കുന്നത്. ജൂലി മാത്യു, സപ്പോര്‍ട്ടിങ് ഗ്രൂപ് ജില്ല കോഒാഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ പനമരം എന്നിവര്‍ ക്ലാസെടുത്തു. പി.ആർ.ഒ ആഷ്ലി ബേബി, സനല്‍രാജ് എന്നിവര്‍ സംസാരിച്ചു. ഷമീം പാറക്കണ്ടി സ്വാഗതവും ഷമീറ റഫീഖ് നന്ദിയും പറഞ്ഞു. വളൻറിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് ഭാരവാഹികൾ: ഷമീം പാറക്കണ്ടി (പ്രസി.), എം. ശിവാനന്ദൻ, ഷമീറ റഫീഖ് (വൈ. പ്രസി.), എ. സഞ്ജിത് (സെക്ര.), മോളി ജോയ്, ടി.പി. കുര്യാക്കോസ് (ജോ. സെക്ര.), കെ.വി. റെജി (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story