Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇമ്മിണി ബല്യ ചപ്പാത്തി...

ഇമ്മിണി ബല്യ ചപ്പാത്തി നാളെ ചുട്ടെടുക്കും

text_fields
bookmark_border
** 175 കിലോ തൂക്കവും ആറുമീറ്റർ വ്യാസവുമുള്ളതായിരിക്കും ചപ്പാത്തി കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ചപ്പാത്തി കാണണമെങ്കിൽ വ്യാഴാഴ്ച കോഴിക്കോട് അഡ്രസ് മാളിൽ വരൂ. ഗിന്നസ് ബുക്കിൽ കയറാനൊരുങ്ങി കോഴിക്കോട്ട് ഭീമൻ ചപ്പാത്തി തയാറാക്കും. 175 കിലോ തൂക്കവും ആറുമീറ്റർ വ്യാസവുമുള്ള 'ഇമ്മിണി ബല്യ ചപ്പാത്തി'യുടെ നിർമാണം വ്യാഴാഴ്ച രാവിലെ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചുവരെയാണ് നിർമാണം. തുടർന്ന് രാത്രി 10 വരെ 2,000 പേർക്കായി സൗഹൃദ ഊട്ടും നടക്കും. സഹോദരൻ അ‍യ്യപ്പൻ നടത്തിയ പന്തിഭോജനത്തി​െൻറ നൂറാം വാർഷികത്തി​െൻറ ഭാഗമായാണ് ചപ്പാത്തി നിർമാണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികൾ ചപ്പാത്തി പരത്താനും ചുട്ടെടുക്കാനും മുന്നിട്ടിറങ്ങും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകും. ഗിന്നസ് ബുക്ക് അധികൃതർ വീക്ഷിക്കും. പരിപാടിയുടെ ക്യുറേറ്ററായ കാർട്ടൂണിസ്റ്റ് എം. ദിലീഫ്, അഡ്രസ് മാൾ എം.ഡി കെ. സൻഫീർ, മാർക്കറ്റിങ് ഹെഡ് ഷഫീർ, അടുക്കള ഹോം അപ്ലയൻസസ് എം.ഡി മുഹമ്മദ് റിയാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story