Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിൽ പൊലീസ്​...

കേരളത്തിൽ പൊലീസ്​ തേർവാഴ്ച ^യു.ഡി.എഫ്

text_fields
bookmark_border
കേരളത്തിൽ പൊലീസ് തേർവാഴ്ച -യു.ഡി.എഫ് *സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തി​െൻറ ഭാഗമായി വയനാട് കലക്ടറേറ്റിന് മുന്നിൽ പിക്കറ്റിങ് നടത്തി കൽപറ്റ: കേന്ദ്ര, കേരളസർക്കാറുകളുടെ ജനേദ്രാഹ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തിയ സമരത്തി​െൻറ ഭാഗമായി വയനാട് കലക്ടറേറ്റിന് മുന്നിൽ പിക്കറ്റിങ് നടത്തി. സംസ്ഥാനത്തെ സി.പി.എം ഭരണത്തിൽ പൊലീസിനെ ഉപയോഗിച്ച് കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. കോടഞ്ചേരി പൂർണഗർഭിണിയെ ഡി.വൈ.എഫ്.ഐക്കാർ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥശിശു മരിക്കാനിടയായി. ദൈവത്തി​െൻറ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ വിദേശവനിതയെ പീഡിപ്പിച്ചു കൊന്നു. ദിവസങ്ങളോളം അവരുടെ മൃതദേഹം പോലും കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. മരിച്ച സ്ത്രീയുടെ സഹോദരി പരാതിപ്പെട്ടിട്ടും ഒരു കേസ് രജിസ്റ്റർ ചെയ്യാൻപോലും പൊലീസ് തയാറായില്ല. തിരുവനന്തപുരത്തുകാരനായ മന്ത്രിയെയും ഡി.ജി.പിയെയും കണ്ട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. ഈ വിഷയത്തിൽ പ്രതികരിച്ച മനുഷ്യാവകാശ പ്രവർത്തകയുടെ പേരിൽ കള്ളക്കേസെടുക്കാനാണ് പൊലീസ് തുനിഞ്ഞത്. ഇന്ധനവില വർധിച്ചിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ പിക്കറ്റിങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി.എ. കരീം സ്വാഗതം പറഞ്ഞു. കെ.കെ. അഹമ്മദ് ഹാജി, മുൻ മന്ത്രി പി.കെ. ജയലക്ഷമി, എം.സി. സെബാസ്റ്റ്യൻ, പി.കെ. ഭൂപേഷ്, അഡ്വ. ജവഹർ, സി.ജെ. വർക്കി, കെ.എൽ. പൗലോസ്, കെ.കെ. അബ്രഹാം, എ. പ്രഭാകരൻ മാസ്റ്റർ, ടി. ഉഷാകുമാരി, ശകുന്തള ഷൺമുഖൻ, റസാഖ് കൽപറ്റ, പി.കെ. അസ്മത്ത്, എൻ.കെ. റഷീദ്, ടി. മുഹമ്മദ്, സി. മൊയ്തീൻകുട്ടി, ഇബ്രാഹിം മാസ്റ്റർ, എൻ.കെ. വർഗീസ്, പടയൻ മുഹമ്മദ്, പി.പി. ആലി, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, പി.ഡി. സജി, അഡ്വ. ജോഷി സിറിയക്, നജീബ് കരണി, എ.എം. ശാന്തകുമാരി, പി. പുഷ്പ, കെ. മിനി, അഡ്വ. ടി.ജെ. ഐസക്, ജി. വിജയമ്മ, ചിന്നമ്മ ജോസ്, പി.വി. ജോർജ്, ബിനു തോമസ്, കെ. ശോഭനകുമാരി എന്നിവർ സംസാരിച്ചു. TUEWDL20 യു.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പിക്കറ്റിങ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ കൽപറ്റ: ആരോഗ്യകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ശുചിത്വമിഷൻ ഒരുക്കിയ ഹരിതായനം ശുചിത്വ സന്ദേശ കലാജാഥ ജില്ലയിൽ പര്യടനം തുടങ്ങി. മാലിന്യ സംസ്കരണത്തി​െൻറ പ്രാധാന്യം വിളിച്ചോതുന്ന നാടകങ്ങൾ, സംഗീതശിൽപം മുതലായ കലാപരിപാടികളാണ് ജാഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷിബു മുത്താട്ട്, മുസ്തഫ ദ്വാരക എന്നിവർ രചനയും ഗിരീഷ് കാരാടി സംവിധാനവും നിർവഹിച്ച കലാജാഥയിൽ ഷിജു പുൽപള്ളി, അരവിന്ദ് പൊന്നട, നന്ദകിഷോർ, ബിന്ദു ഹിരീഷ്, വിശാലാക്ഷി ചന്ദ്രൻ, സജിനി കോട്ടത്തറ, സുധീഷ് ഇരുളം, അജു, ഉണ്ണി ഇരുളം, അമർജിത്, രവി എന്നീ കലാകാരന്മാർ അണിനിരക്കുന്നു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ 11വരെ ജാഥ പര്യടനം നടത്തും. TUEWDL21 ഹരിതായനം ശുചിത്വ സന്ദേശ കലാജാഥയിൽനിന്ന് നിർമാണമേഖലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ് കൽപറ്റ: ജില്ലയിലെ വിവിധ കെട്ടിടനിർമാണ സൈറ്റുകളിൽ ജില്ല ലേബർ ഓഫിസറുടെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയും വിവിധ തൊഴിൽ നിയമങ്ങൾ അനുസരിച്ചുള്ള രജിസ്േട്രഷൻ, ലൈസൻസ് എന്നിവയില്ലാതെയും തൊഴിലാളികളെ സംബന്ധിച്ച് റെേക്കാഡുകൾ സൂക്ഷിക്കാതെയും വിവിധ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തി നടത്തുന്നതായി കണ്ടെത്തി. തൊഴിൽ നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിടനിർമാണ പ്രവൃത്തി നിർത്തിെവക്കാനും ലേബർ ഓഫിസർ ഉത്തരവ് നൽകി. ചരിത്രരേഖ സർവേ കൽപറ്റ: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയും സംസ്ഥാന ആർക്കൈവ്സ് ഡയറക്ടറേറ്റും ചേർന്നു തുല്യത പഠിതാക്കൾ മുഖേന ചരിത്രരേഖ സർവേ നടത്തുന്നു. ചരിത്രരേഖകൾ സംരക്ഷിക്കുന്നതി​െൻറ ഭാഗമായാണ് സർവേ. പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സി​െൻറ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പഠിതാക്കളാണ് സർവേ നടത്തുക. സർവേ വളൻറിയർമാർക്കുള്ള ജില്ലതല പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മിനി അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ, ജില്ല കോഓഡിനേറ്റർ പി.എൻ. ബാബു, അസി. കോഓഡിനേറ്റർ സ്വയ നാസർ എന്നിവർ സംസാരിച്ചു. TUEWDL22 ചരിത്രരേഖ സർവേ ജില്ലതല പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും കൽപറ്റ: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചുകുന്ന്, ആറാംമൈൽ, കുണ്ടാല, അഞ്ചാംമൈൽ, കാരക്കാമല, കൊമ്മയാട്, കാപ്പുകുന്ന് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story