Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി ലീഗ് നിക്ഷേപ...

പ്രവാസി ലീഗ് നിക്ഷേപ സംഗമം വെള്ളിയാഴ്ച വടകരയില്‍

text_fields
bookmark_border
വടകര: ജില്ല പ്രവാസിലീഗ് കടത്തനാട് ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നിക്ഷേപ സംഗമം വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് വടകര മിഡ്ടൗണ്‍ ഹോട്ടലില്‍ ചേരുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ മേഖലയിലെ പ്രമുഖരായ സൊസൈറ്റിയുമായി സഹകരിച്ച് നിക്ഷേപമിറക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശത്തുനിന്ന് തിരിെച്ചത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് നാട്ടില്‍ തന്നെ തൊഴിൽ ഉറപ്പുവരുത്താൻ നടപ്പിലാക്കുന്ന 'പ്രയാണം' പദ്ധതിയുടെ ഭാഗമായാണ് ഇൗ സഹകരണം. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് എസ്.വി. അബ്ദുല്ല, ജില്ല പ്രസിഡൻറ് കെ.പി. ഇമ്പിച്ചി മമ്മുഹാജി, ജില്ല ജനറല്‍ സെക്രട്ടറി ഹുസൈന്‍ കമ്മന, ജില്ല ട്രഷറര്‍ കാരാളത്ത് പോക്കര്‍ ഹാജി, പ്രയാണം പദ്ധതിയുടെ കോഓഡിനേറ്റര്‍ പി.കെ. മജീദ് ഹാജി, കടനത്തനാട് ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി പ്രസിഡൻറ് ടി.വി. സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആദരിക്കുന്നു വടകര: ഇൻറര്‍നാഷനല്‍ അസോ. ഓഫ് ടീച്ചേഴ്സ് ഓഫ് ഇംഗ്ലീഷ് എസ്. ഫോറിന്‍ ലാംഗ്വേജി‍​െൻറ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് െതരഞ്ഞെടുക്കപ്പെട്ട ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എ.കെ. സൈക്കിന് വ്യാഴാഴ്ച സുഹൃത്ത് സംഘത്തി‍​െൻറ നേതൃത്വത്തില്‍ അനുമോദിക്കുന്നു. എടോടി കേളുവേട്ടന്‍ സ്മാരക ഹാളില്‍ സി.കെ. നാണു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.ടി. ദിനേശ് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story