Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:21 AM GMT Updated On
date_range 9 May 2018 6:21 AM GMTവേനൽമഴയിൽ കനത്ത നാശം
text_fieldsbookmark_border
നാദാപുരം: വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ കനത്ത കാറ്റിൽ നാശനഷ്ടം. വാണിമേൽ റോഡിൽ സിയോൺസ് ക്ലബിനു സമീപം പ്ലാവ് പൊട്ടിവീണ് പാണ്ടിൻറവിട ജാനുവിെൻറ വീട് തകർന്നു. ഒറ്റനില വീടിെൻറ അടുക്കള ഭാഗവും വരാന്തയും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മിന്നലും മഴയുമുണ്ടായത്. വളയത്ത് മഴയോടൊപ്പമുണ്ടായ മിന്നലിൽ പശു ചത്തു. ചുഴലി അരിങ്ങാട്ടിൽചാലിൽ ചാത്തുവിെൻറ ഗർഭിണിയായ പശുവാണ് ചത്തത്. വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. രാത്രി ഏഴു മണിയോടെ തൊഴുത്തിലെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വാണിമേൽ പരപ്പുപാറയിൽ മിന്നലിൽ വീടിന് കേടുസംഭവിച്ചു. ചിറയിൽ ശാരദയുടെ വീടിനാണ് കനത്ത നാശമുണ്ടായത്. ശക്തമായ ഇടിയിൽ ചുമർ പിളർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. ചെറുമോത്ത് പള്ളിമുക്കിൽ വൈദ്യുതി തൂൺ കാറ്റിൽ തകർന്നുവീണ് ഗതാഗതം സ്തംഭിച്ചു. ചെറുമോത്ത് ജാതിയേരി റോഡിലും വൈദ്യുതിതൂൺ തകർന്നു. റോഡുകൾ പലയിടത്തും മഴയിൽ മുങ്ങിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. കല്ലാച്ചിയിൽ റോഡിൽ വെള്ളം കയറിയത് ദുരിതത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story