Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:21 AM GMT Updated On
date_range 9 May 2018 6:21 AM GMTഡ്രോപ്സ് ഫുട്ബാള്‍: നെല്ലിക്കോടിനും എഫ്.സി കാലിക്കറ്റിനും ജയം
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോ. സംഘടിപ്പിച്ച ഡ്രോപ്സ് ഫുട്ബാള്‍ ബി ഡിവിഷന് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച നടന്ന ആദ്യമത്സരത്തില്‍ നെല്ലിക്കോട് ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലൂന സ്പോര്‍ട്സ് മാങ്കാവിനെ പരാജയപ്പെടുത്തി. നെല്ലിക്കോടിന് വേണ്ടി ഫര്‍ഹാനും സന്ദീപും രജീഷും ഗോളുകള്‍ സ്കോര്‍ ചെയ്തു. രണ്ടാമത്തെ മത്സരത്തില്‍ എഫ്.സി കാലിക്കറ്റ്, യങജംസിനെ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തി. അര്‍ഷാദാണ് ഗോൾ സ്കോര്‍ ചെയ്തത്. റഫറീസ് റിക്രൂട്ട്മെൻറ് കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോ. ആഭിമുഖ്യത്തില്‍ റഫറീസ് റിക്രൂട്ട്മെൻറിനുള്ള അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18നും 25നും ഇടക്ക് പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഫുട്ബാള്‍ താരങ്ങള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 12നകം ജില്ല ഫുട്ബാള്‍ അസോ. ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story