Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലിൽ നാശം

മിന്നലിൽ നാശം

text_fields
bookmark_border
നന്മണ്ട: ചൊവ്വാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ വീടിന് കേടുസംഭവിച്ചു. കരിയാത്തൻകാവ് തേനമാക്കൂൽ മുഹമ്മദ് കുട്ടിയുടെ വീടിനാണ് നാശമുണ്ടായത്. വൈദ്യുതി മീറ്റർ, വയറിങ് എന്നിവ കത്തിനശിച്ചു. ജനൽപാളികൾ, ബാത്ത്റൂം, വരാന്ത, അടുക്കള എന്നിവക്കെല്ലാം നാശം സംഭവിച്ചു. കൈപ്രം ജുമുഅത്ത് പള്ളിയുടെ കട്ടിലവെച്ചു പേരാമ്പ്ര: കൈപ്രം ജുമുഅത്ത് പള്ളിയുടെ കട്ടിലവെക്കല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. പള്ളി വഖഫ് ചെയ്യല്‍ കർമവും നമസ്‌കാരത്തിന് നേതൃത്വവും അലി തങ്ങള്‍ പാലേരി നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡൻറ് ഉസ്താദ് എം.ടി. അബ്ദുല്ല മുസ്ലിയാർ, അബ്ദുല്ല മുസ്‌ലിയാര്‍ കൂനഞ്ചേരി എന്നിവർ പ്രഭാഷണം നടത്തി. പുറവൂര്‍ ഉസ്താദ്, കൈപ്രം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറി ടി.കെ. കുഞ്ഞമ്മത് ഫൈസി, റഫീഖ് സക്കരിയ്യ ഫൈസി, ബഷീര്‍ സഖാഫി കൈപ്രം, പി.എം. കോയ മുസ്‌ലിയാര്‍, കൈപ്രം ഖാദി അഷ്‌റഫ് അഷ്‌റഫി, കെ.പി. റഫീഖ്, സി.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ദഫ് പരിപാടിയും പലഹാര സമര്‍പ്പണവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story