Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: മാഹിയിലെ പിണറായി വിജയന്‍. ഡി.ജി.പിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് സാങ്കേതികമായി നമ്മുടെ സംസ്ഥാനത്തല്ലെന്ന് പറയാം. മാഹിയുടെ ഭാഗമായ പ്രദേശത്താണ് കൊലപാതകം നടന്നത്. രണ്ടാമത്തേതാണ് സംസ്ഥാനത്തുണ്ടായതെന്നും -അദ്ദേഹം പറഞ്ഞു. മാഹിയിലെ പൊലീസിന് എന്തെങ്കിലും സഹായം ആവശ്യമായി വരുകയാണെങ്കില്‍ അതും ചെയ്തുകൊടുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story