Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:05 AM GMT Updated On
date_range 9 May 2018 6:05 AM GMTപൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ 'വരവേൽപ്'
text_fieldsbookmark_border
പെരുമണ്ണ: പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിെൻറ ഭാഗമായുള്ള സമഗ്ര വിദ്യാലയ പ്രവേശന യജ്ഞം 2018, മാവൂർ ബി.ആർ.സിതല ഉദ്ഘാടനം പുത്തൂർമഠം എ.എം.യു.പി സ്കൂളിലേക്ക് വിദ്യാർഥികളെ ചേർത്ത് പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പെരുമണ്ണ അമ്പിലോളി കച്ചേരി പുനത്തിൽ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എൻ. അജയകുമാർ പദ്ധതി വിശദീകരിച്ചു. പുത്തൂർമഠം എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക സി.വി. അജിതകുമാരി, സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, ഉഷാകുമാരി കരിയാട്ട്, പി.ടി.എ പ്രസിഡൻറ് കെ. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. നൗഷാദ്, എ. ശോഭനകുമാരി, കെ. റുഹൈമത്ത്, പുത്തൂർമഠം യു.പി സ്കൂൾ അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. varavelp.jpg സമഗ്ര വിദ്യാഭ്യാസ യജ്ഞത്തിെൻറ ഭാഗമായുള്ള വരവേൽപ് പരിപാടിയുടെ മാവൂർ ബി.ആർ.സി തല ഉദ്ഘാടനം പെരുമണ്ണ അമ്പിലോളിയിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story