Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 11:11 AM IST Updated On
date_range 8 May 2018 11:11 AM ISTവിഗതകുമാരെൻറ ഫിലിം ബാല്യത്തിൽ നശിപ്പിക്കാൻ കാരണം സഹോദരനോടുള്ള അനിഷ്ടം ^ഹാരിസ് ഡാനിയൽ
text_fieldsbookmark_border
വിഗതകുമാരെൻറ ഫിലിം ബാല്യത്തിൽ നശിപ്പിക്കാൻ കാരണം സഹോദരനോടുള്ള അനിഷ്ടം -ഹാരിസ് ഡാനിയൽ കോഴിക്കോട്: മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരെൻറ ഫിലിം ചുരുൾ താൻ ചെറുപ്പത്തിൽ നശിപ്പിച്ചത് ചിത്രത്തിൽ അഭിനയിച്ച മൂത്ത സഹോദരനോടുള്ള അനിഷ്ടം കാരണമെന്ന് ജെ.സി. ഡാനിയലിെൻറ ഇളയമകൻ ഹാരിസ് ഡാനിയൽ. മലയാള സൗഹൃദ ചലച്ചിത്രവേദി സംഘടിപ്പിച്ച മലയാള സിനിമയുടെ നവതിയാഘോഷത്തിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യത്തിൽ സഹോദരനുമായി എപ്പോഴും വഴക്കുണ്ടാവും. ചേട്ടനുമായുള്ള വഴക്കിനെത്തുടർന്ന് ഏഴോ എട്ടോ വയസ്സായിരിക്കുമ്പോൾ ചേട്ടൻ അഭിനയിച്ച രംഗങ്ങളുൾപ്പെടുത്തിയ ഫിലിം റോളുകൾ താനും സുഹൃത്തുക്കളും തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇന്ന് ആ ഫിലിം റോൾ ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം വിലയുണ്ടായേനെ എന്ന് തിരിച്ചറിയുന്നു. അത് നശിപ്പിച്ചതിൽ നഷ്ടബോധമുണ്ടെന്നും ഹാരിസ് പറഞ്ഞു. 1928ലാണ് സിനിമയുടെ ജോലി തുടങ്ങിയത്. 1930 ഒക്ടോബർ 30ന് സിനിമ ആദ്യപ്രദർശനം നടത്തി. 108 ഏക്കറോളം സ്ഥലം വിറ്റിട്ടാണ് സിനിമയെടുത്തത്. ഇന്ന് മലയാള സിനിമയുടെ പിതാവ് എന്ന് അച്ഛൻ അറിയപ്പെടുന്നതിലും മലയാളത്തിലെ ഏറ്റവും മികച്ച അവാർഡ് അദ്ദേഹത്തിെൻറ പേരിലായതിലും ഏറെ സന്തോഷമുണ്ടെന്നും ഹാരിസ് ഡാനിയൽ കൂട്ടിച്ചേർത്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീദി ദാമോദരൻ, രാകേഷ് ബ്രഹ്മാനന്ദൻ, സിബെല്ല സദാനന്ദൻ, വേണുഗോപാൽ, സുനിൽ ഭാസ്കർ, പി.ജി. രാജേഷ്, ജോസ് മാവേലി, ഷാജി പട്ടിക്കര, അജിത്ത് നാരായണൻ, റോഷ്നി രൂപേഷ്, ജയന്തി ജെ തുടങ്ങിയവരെയും ആദരിച്ചു. ഡോ. റോഷൻ ബിജ്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. നവതി ആഘോഷത്തിെൻറ സംവിധായകൻ റഹീം പൂവാട്ടുപറമ്പ്, റോയ് മണപ്പള്ളിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തവിരുന്ന്, സംഗീതസന്ധ്യ, കോമഡി ഷോ എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story