Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിൽ കഞ്ചാവുമായി...

മാവൂരിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മാവൂർ: കഞ്ചാവുമായി രണ്ടു പേരെ മാവൂർ പൊലീസ് പിടികൂടി. പാഴൂർ മുതിയേരിപ്പറമ്പിൽ അബ്ദുൽ ബാസിത് (24), താത്തൂരിൽ താമസിക്കുന്ന കാസർകോട് പനയാൽ നഞ്ഞാളിൽ ആഷിഖ് (21) എന്നിവരെയാണ് 3.730 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 8.30ഒാടെ അരയേങ്കാട് കുറ്റിക്കുളത്ത് സംശയ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് മൊബൈൽ ഫോൺ വെളിച്ചത്തിൽ കഞ്ചാവ് കൈമാറുമ്പോൾ പിടികൂടുകയായിരുന്നു. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പൽ എസ്.ഐ പി. മുരളീധരൻ, അഡീഷനൽ എസ്.ഐ കെ. ശ്യാം, സി.പി.ഒമാരായ അബ്ദുൽ റഹ്മാൻ, ശരത്, പുഷ്പചന്ദ്രൻ, ഹോം ഗാർഡ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story