Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമസ്​ത വർഗീയതക്കും...

സമസ്​ത വർഗീയതക്കും തീവ്രവാദത്തിനും എതിര് ^മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

text_fields
bookmark_border
സമസ്ത വർഗീയതക്കും തീവ്രവാദത്തിനും എതിര് -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുറ്റ്യാടി: വർഗീയതക്കും തീവ്രവാദത്തിനും എതിരെ മനുഷ്യ സാഹോദര്യത്തിനുവേണ്ടിയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ നിലകൊള്ളുന്നതെന്ന് പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത നൂറാം വാർഷികത്തി​െൻറ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റി കുറ്റ്യാടിയിൽ നടത്തിയ ആദർശ സമ്മേളനവും പൈതൃക മുന്നേറ്റ റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിൽനിന്ന് കുറ്റിച്ചിറയിലേക്കുള്ള പൈതൃക മുന്നേറ്റ യാത്രയുടെ ഉദ്ഘാടനം എസ്.കെ.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ ജമലുല്ലൈലി തങ്ങളെ തൊപ്പിയണിയിച്ചുകൊണ്ടാണ് നിർവഹിച്ചത്. കുറ്റ്യാടി മുസ്ലിം യതീംഖാന പ്രസിഡൻറ് സി.എസ്.കെ. തങ്ങളെ ആദരിക്കൽ, എസ്.കെ.എസ്.എസ്.എഫ് വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ടി.വി.സി. അബ്ദുസ്സമദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, എം.ടി. അബൂബക്കർ ദാരിമി, ഒ.പി. അഷ്റഫ് മൗലവി, ഖാസിം നിസാമി, സി.എച്ച്. മഹ്മൂദ് സഅദി, മൊയ്തു ബാഖവി, മുനീർ ഫൈസി, അബ്ദുറസാഖ് ദാരിമി, ശറഫുദ്ദീൻ ജിഫ്രി, ഷൈജൽ അഹമ്മദ്, ഷൗക്കത്തലി നരിക്കൂട്ടുംചാൽ, ഷൗക്കത്തലി ദേവർകോവിൽ, വി.കെ. റിയാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story