Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദിശ ഗ്രാമകേന്ദ്രം...

ദിശ ഗ്രാമകേന്ദ്രം ഉദ്​ഘാടനം നാളെ

text_fields
bookmark_border
വേളം: പഞ്ചായത്ത് ആസ്ഥാനമായ പൂളക്കൂലിൽ ബഹുമുഖ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ദിശ ഗ്രാമകേന്ദ്രത്തി​െൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് നിർവഹിക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവും. ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളന ഉപഹാരമായി നിർമിച്ച വീടി​െൻറ താക്കോൽദാനവും പൊതുകിണറി​െൻറ ഉദ്ഘാടനവും നടക്കും. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം എന്നിവർ പെങ്കടുക്കും. വിദ്യാഭ്യാസ സഹായസമിതി, ലൈബ്രറി, പെയ്ൻ ആൻഡ് പാലിയേറ്റിവ്, ഹെൽപ് ഡെസ്ക് എന്നിവ പ്രവർത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story