Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:03 AM GMT Updated On
date_range 8 May 2018 5:03 AM GMTമുഹമ്മദ് ആസിമിന് പിന്തുണയുമായി മാമുക്കോയയെത്തി
text_fieldsbookmark_border
ഓമശ്ശേരി: സംസ്ഥാന സർക്കാറിെൻറ 'ഉജ്ജ്വല ബാല്യം' പുരസ്കാര ജേതാവും ജന്മനാ ഇരു കൈകളുമില്ലാത്ത, കാലുകൾക്ക് ശേഷിയില്ലാത്ത, തെൻറ ഉപരിപഠനത്തിന് സൗകര്യമാവുന്ന രൂപത്തിൽ താൻ പഠിച്ച വെളിമണ്ണ ഗവ. യു .പി സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ബലഹീനതകൾക്കിടയിലും സമർപ്പണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ആസിമിന് തെൻറ സർവപിന്തുണയും നൽകി മാമുക്കോയയെത്തി. വെളിമണ്ണ പ്രവാസി കോൺഗ്രസിെൻറ ആദരിക്കൽ ചടങ്ങിലാണ് നടനെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ.ടി. സക്കീന ടീച്ചർ ഉപഹാര സമർപ്പണം നടത്തി, വാർഡ് മെംബർ പി.കെ. കുഞ്ഞിമൊയ്തീൻ, എ.കെ. അയമ്മദ്കുട്ടി, പി.പി. അഹമ്മദ്, ജബ്ബാർ, ശിഹാബ് വെളിമണ്ണ, സിദ്ദീഖ്, മുഹമ്മദ് എന്നിവർ സംസാരിച്ചു, മൻസൂർ സ്വാഗതവും മുജീബ് കുനിമൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story