Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:21 AM GMT Updated On
date_range 7 May 2018 5:21 AM GMTവീട്ടമ്മയുടേത് സ്വാഭാവിക മരണമെന്ന് പൊലീസ്
text_fieldsbookmark_border
ഉള്ള്യേരി: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ വീടിനകത്തെ കുളിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് അത്തോളി പൊലീസ് അറിയിച്ചു. ഉള്ള്യേരി വെളിയഞ്ചേരി മീത്തല്‍ അബ്ദുൽ ഖാദറിെൻറ ഭാര്യ സുബൈദയെയാണ് (43) ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ വീട്ടില്‍ പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താതായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം രണ്ടരയോടെ ഉള്ള്യേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story