Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 11:08 AM IST Updated On
date_range 6 May 2018 11:08 AM ISTഡബ്ല്യു.എം.ഒ വഴിയൊരുക്കി; അവർ കൈകോർത്തു
text_fieldsbookmark_border
* വയനാട് മുസ്ലിം ഒാർഫനേജ് വിവാഹ സംഗമത്തിൽ 100 യുവതീയുവാക്കൾ വൈവാഹിക ജീവിതത്തിലേക്ക് മുട്ടിൽ: നൂറു യുവതീയുവാക്കൾക്ക് വൈവാഹിക ജീവിതത്തിലേക്ക് വഴിയൊരുക്കി വയനാട് മുസ്ലിം ഓർഫനേജിെൻറ സ്ത്രീധനരഹിത വിവാഹസംഗമം. 14 വർഷമായി തുടരുന്ന ഡബ്ല്യു.എം.ഒ വിവാഹ സംഗമങ്ങളിലൂടെ ഇതിനകം 1,806 പേരാണ് ദാമ്പത്യത്തിൽ പ്രവേശിച്ചത്. ഓർഫനേജ് അങ്കണത്തിൽ നടന്ന പതിനാലാമത് വിവാഹസംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ വിവാഹസംഗമം മതമൈത്രിയുടെ മഹനീയ മാതൃകയാണെന്നും കാലിക പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ എം.പിമാർ, എം.എൽ.എമാർ തുടങ്ങി നിരവധി സാമൂഹിക-സാംസ്കാരിക നേതാക്കളടക്കം 20,000ത്തോളം പേർ പങ്കെടുത്തു. ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിലൊരുക്കിയ കതിർമണ്ഡപത്തിൽ അഞ്ച് ഹൈന്ദവ സഹോദരിമാർ വിവാഹിതരായി. കരുവാരകുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു. ഈശ്വരൻ നമ്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. ഡബ്ല്യു.എം.ഒയിലെ വിജിഷക്ക് മുള്ളൻകൊല്ലി വിജീഷാണ് താലി ചാർത്തിയത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, സി.കെ. ശശീന്ദ്രൻ എം.എൽ.എ, സ്വാമിനി േപ്രം വൈശാലി, എൻ.ഡി. അപ്പച്ചൻ, കുമാരൻ മാസ്റ്റർ, ടി.സി. ഗോപിനാഥ്, ഇബ്രാഹിം എളേറ്റിൽ, ഡോ. കെ.ടി. അഷ്റഫ്, കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന ഉദ്ഘാടനവും നിക്കാഹ് മുഖ്യകാർമികത്വവും മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ സന്ദേശം നൽകി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ. ഷാനവാസ് എം.പി, മജീദ് മണിയോടൻ, ഖാദർ ചെങ്കള എന്നിവർ സംസാരിച്ചു. കെ.ടി. ഹംസ മുസ്ലിയാർ ഉദ്ബോധന പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി കൂളിവയൽ ഖുതുബ നിർവഹിച്ചു. മായൻ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റർ നന്ദിയും പറഞ്ഞു. പൊതുസമ്മേളന വേദിയിലാണ് നിക്കാഹുകൾ നടന്നത്. ഡബ്ല്യു.എം.ഒ സംരക്ഷണത്തിലുള്ള 10 പേരും സംഗമത്തിൽ വിവാഹിതരായി. ഇവരിൽ ഫാത്തിമ നിസാറ തോൽപെട്ടി-ശംസുദ്ദീൻ കാട്ടിക്കുളം എന്നിവരുടെ വിവാഹത്തിന് മുനവ്വറലി ശിഹാബ് തങ്ങളും മറ്റു നിക്കാഹുകൾക്ക് കെ.ടി. ഹംസ മുസ്ലിയാർ, കെ.പി. അഹ്മദ് കുട്ടി ഫൈസി, എസ്. മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാർ എന്നിവരും നേതൃത്വം നൽകി. വനിതകൾക്കുവേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. നൂർബിന റഷീദ് നിർവഹിച്ചു. ഖമറുന്നിസ അൻവർ അധ്യക്ഷത വഹിച്ചു. വധൂവരന്മാർക്ക് പ്രമുഖ ട്രെയിനർ കൂടിയായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദിെൻറ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിങ് നൽകിയിരുന്നു. വധുവിന് അഞ്ചു പവൻ സ്വർണാഭരണങ്ങളും വരന് ഒരു പവനും വിവാഹവസ്ത്രവുമാണ് നൽകിയത്. സദ്യയൊരുക്കുകയും ചെയ്തു. ജില്ലക്കകത്തും പുറത്തുമുള്ള ഉദാരമതികളാണ് ചെലവുകൾ വഹിച്ചത്. ദഫും ഒപ്പനയും അറബനയും ഗാനാലാപനവുമടക്കം ഡബ്ല്യു.എം.ഒ അന്തേവാസികളുടെ കലാപരിപാടികൾ ചടങ്ങിന് നിറംപകർന്നു. WDGSAT1 വയനാട് മുട്ടിൽ മുസ്ലിം ഓർഫനേജിെൻറ പതിനാലാമത് സ്ത്രീധനരഹിത വിവാഹ സംഗമത്തിലെ നവദമ്പതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story