Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:56 AM IST Updated On
date_range 6 May 2018 10:56 AM ISTഐ.എസ്.എം സുവർണ ജൂബിലി യൂത്ത് മീറ്റിന് തുടക്കം
text_fieldsbookmark_border
കോഴിക്കോട്: മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സുവർണ ജൂബിലി യൂത്ത് മീറ്റിന് കോഴിക്കോട്ട് തുടക്കം. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഒാൾ ഇന്ത്യ അഹ്ലെ ഹദീസ് സെക്രട്ടറി ശൈഖ് ഹാഫിദ് മുഹമ്മദ് അബ്ദുൽ ഖയ്യൂം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹുസ്വരതയുടെ അടയാളങ്ങളായ ചരിത്രപൈതൃകങ്ങൾ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നത് അപമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്ര സ്മാരകങ്ങൾക്കുനേെര ഭീഷണി ഉയരുന്ന വർത്തമാനകാലത്ത് ചെേങ്കാട്ട പോലുള്ള ചരിത്രപൈതൃകങ്ങളുടെ ചുമതല കോർപറേറ്റുകളെ ഏൽപിക്കുന്നത് ആശങ്കജനകമാണ് -അദ്ദേഹം പറഞ്ഞു. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.വി. അബ്ദുൽ ലത്തീഫ് മൗലവി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, വി.കെ. ബാവ, സി. മരക്കാരുട്ടി, പി.കെ. സകരിയ്യ, നിസാർ ഒളവണ്ണ, ശബീർ കൊടിയത്തൂർ, എ. അഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാമൂഹിക സംവാദത്തിൽ 'മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പൊതുപ്രവർത്തനത്തിെൻറ മാതൃക യൗവനം' എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ മദനി പാലത്ത് അധ്യക്ഷതവഹിച്ചു. അഡ്വ. മുഹമ്മദ് ഹനീഫ്, മുസ്തഫ തൻവീർ, ജാസിർ രണ്ടത്താണി, ബഷീർ പട്ടേൽത്താഴം, ശുക്കൂർ സ്വലാഹി, റഹ്മത്തുല്ല സ്വലാഹി, ആർ.എം. അനീസ് എന്നിവർ സംസാരിച്ചു. യൂത്ത് മീറ്റിെൻറ രണ്ടാം ദിനമായ ഞായറാഴ്ച സ്വപ്നനഗരിയിലെ കാലിക്കറ്റ് േട്രഡ് സെൻററിൽ രാവിലെ 8.30ന് കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story