Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:23 AM GMT Updated On
date_range 6 May 2018 5:23 AM GMTപന്ന്യങ്ങാട്ട് പറമ്പിൽ റോഡ് ഉദ്ഘാടനം
text_fieldsbookmark_border
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ ചപ്പേരി-പന്ന്യങ്ങാട്ട് പറമ്പിൽ റോഡിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ നിർവഹിച്ചു. വാർഡ് മെംബർ ഗീത വെള്ളിലാട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. കെ.കെ. ജബ്ബാർ, ടി.കെ. ഖാദർ, പി.എം. ഹമീദ്, ടി.കെ.സി. ഖാദിരി, എൻ.കെ. മുഹമ്മദ്, ടി.പി.സി. ഖാദർ എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് പ്രവർത്തക സംഗമം കൊടുവള്ളി: നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രവർത്തക സംഗമം 'സമർപ്പണം' ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ്, പാറക്കൽ അബ്ദുല്ല എം.എൽ.എ, യു. ഇബ്രാഹീം എളേറ്റിൽ, വയനാട് ജില്ല ലീഗ് സെക്രട്ടറി കെ.കെ. അഹമ്മദ്. വേളാട്ട് അഹമ്മദ്, വി.കെ. കുഞ്ഞായിൻകുട്ടി, സൈനുൽ ആബിദീൻ തങ്ങൾ, സി. അഹമ്മദ് കോയ ഹാജി, യു.കെ. അബു ഹാജി, എ.കെ. കൗസർ, കെ.പി. മുഹമ്മദൻസ് എന്നിവർ സംസാരിച്ചു. എം.സി. ഖമറുദ്ദീൻ, മലയമ്മ അബൂബക്കർ ഫൈസി എന്നിവർ ക്ലാസെടുത്തു. ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story