Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 5:20 AM GMT Updated On
date_range 6 May 2018 5:20 AM GMTകോളനികളിൽനിന്ന് തിളക്കമേറിയ വിജയത്തോടെ വിദ്യാർഥിനികൾ
text_fieldsbookmark_border
കൂളിമാട്: കോളനിവാസികളായ കൂലിപ്പണിക്കാരുടെ മക്കൾ സർക്കാർ സ്കൂളിൽനിന്ന് നേടിയ മിന്നുന്ന വിജയം നാടിന് അഭിമാനമായി. എസ്.എസ്.എൽ.സി പരീക്ഷയിൽ നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എ.എം. അർച്ചനയുടെയും കെ. അക്ഷയയുടെയും വിജയമാണ് നാടിന് ആഘോഷമായത്. ചിറ്റാരിപിലാക്കൽ ഇരിപ്ര കോളനിയിലെ ഇ.എം. സന്തോഷിെൻറയും നിഷയുടെയും മകളാണ് അർച്ചന. കുറുമ്പറമ്മൽ കോളനിയിൽ കെ.എം. ഭാസ്കരെൻറയും ബിന്ദുവിെൻറയും മകളാണ് അക്ഷയ. ഇരുവർക്കും തുടർപഠനത്തിനുള്ള സഹായം നാട്ടുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. നായർകുഴി സ്കൂളിൽ 11 പേരാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒരാളുടെ പരാജയത്തിലാണ് നൂറുശതമാനം നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ 86 വിദ്യാർഥികളിൽ 85 പേരും ഉപരിപഠനത്തിന് അർഹത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story