Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ ​മാ​ധ്യ​മ​വേ​ട്ട...

ഇൗ ​മാ​ധ്യ​മ​വേ​ട്ട അ​വ​സാ​നി​പ്പി​ച്ചേ തീ​രൂ

text_fields
bookmark_border
ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ, കേരളത്തിൽ ഒരു മാധ്യമപ്രവർത്തകൻ ത​െൻറ ജോലിക്കിടെ ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായ സംഭവത്തെ ഗൗരവത്തോടെയല്ലാതെ കാണാനാവില്ല. തലേദിവസം മലപ്പുറത്തെ ആർ.എസ്.എസ് ജില്ല കേന്ദ്രത്തിനുനേരെ അജ്ഞാത ആക്രമണമുണ്ടായി എന്നാരോപിച്ച് വ്യാഴാഴ്ച ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധ പ്രകടനം നഗരത്തിൽ നടന്നിരുന്നു. അതിന് സമീപത്തുകൂടി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ പ്രകടനക്കാർ മർദിക്കുന്നതി​െൻറ ചിത്രമെടുക്കുന്നതിനിടെയാണ് പ്രസ്ക്ലബിൽവെച്ച് മാധ്യമ പ്രവർത്തകൻ രൂക്ഷമായി ആക്രമിക്കപ്പെട്ടത്. സംഘ്പരിവാറി​െൻറ നേതൃത്വത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ പുതിയ സംഭവമൊന്നുമല്ല; ഹിന്ദുത്വയുടെ ദംഷ്ട്രകൾ സമീപകാലത്തായി മാധ്യമപ്രവർത്തകർക്കുനേരെ നീണ്ടതി​െൻറ സമീപകാല ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഗൗരി ലേങ്കഷും സന്ദീപ് ശർമയുമൊക്കെ അത്തരം ആക്രമണങ്ങളുടെ ഇരകളാണ്. അതി​െൻറ തുടർച്ചതന്നെയാണ് മലപ്പുറം സംഭവമെന്നും സ്വാഭാവികമായും വിലയിരുത്തേണ്ടി വരും. ഏതായാലും സംഭവത്തി​െൻറ പശ്ചാത്തലത്തിൽ സമൂഹത്തി​െൻറ വിവിധ കോണുകളിൽനിന്ന് പ്രതിഷേധത്തി​െൻറ ശബ്ദങ്ങൾ മുഴങ്ങിയത് തീർച്ചയായും ആശ്വാസകരം തന്നെയാണ്. അക്രമികളെ നിയമത്തി​െൻറ മുന്നിൽകൊണ്ടുവരാൻ അധികാരികൾ ജാഗ്രത കാണിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം, മറ്റു മേഖലകളിലെന്നപോലെ മാധ്യമരംഗത്തും ഒരുതരം അരക്ഷിതാവസ്ഥ പ്രകടമാണ്. അതി​െൻറ ഏറ്റവും പുതിയ നിദർശകമാണ് ഏതാനും ദിവസം മുമ്പ് റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ട്. രാജ്യത്തെ പത്രസ്വാതന്ത്ര്യ നിലവാരം ഏറെ താഴോട്ടുപോയിരിക്കുന്നുവെന്നാണ് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളുടെ കണക്കെടുത്തതിൽ ഇന്ത്യയുടെ സ്ഥാനം 138 ആണ്; ശരാശരിയിലും താഴെ എന്നർഥം. മ്യാന്മർ, അഫ്ഗാനിസ്താൻ തുടങ്ങിയ അയൽരാജ്യങ്ങളൊക്കെ നമ്മേക്കാൾ മുന്നിലാണ്. ഏറ്റവും ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ, നമ്മുടെ രാജ്യത്ത് പത്രസ്വാതന്ത്ര്യം ഒാരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ്. 2016ൽ 133ഉം തൊട്ടടുത്ത വർഷം 136ഉം ആയിരുന്നതാണ് ഇപ്പോൾ വീണ്ടും 'ഉയർന്നി'രിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംഘ്പരിവാർ പരീക്ഷണാടിസ്ഥാനത്തിൽ തയാറാക്കിയിരിക്കുന്ന പത്രമാരണ നിയമങ്ങൾ ശ്രദ്ധിച്ചാൽ, എങ്ങനെയാണ് ആ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തിൽ ബോധ്യമാകും. ജഡ്ജിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള അഴിമതി അന്വേഷണവും ഇതുസംബന്ധിച്ച മാധ്യമവാർത്തകളും നിയന്ത്രിക്കാൻ രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന ബിൽ തന്നെ ഉദാഹരണം. അഴിമതി ആരോപണമുണ്ടായാൽ സർക്കാറി​െൻറ അനുമതിയോടെയല്ലാതെ അക്കാര്യം റിേപ്പാർട്ട് ചെയ്യാൻ പാടില്ലെന്നായിരുന്നു ആ ബില്ലിലെ ഒരു വ്യവസ്ഥ. സർക്കാർ പറയുന്നതു മാത്രം എഴുതുന്ന പി.ആർ ഏജൻസികളായി മാധ്യമസ്ഥാപനങ്ങളെ പരിവർത്തിപ്പിക്കാനുള്ള നിഗൂഢനീക്കമായിരുന്നു ഇതിനു പിന്നിൽ. വലിയ എതിർപ്പുകളെ തുടർന്ന് ആ ബിൽ പിൻവലിക്കേണ്ടിവന്നുവെങ്കിലും അത് താൽക്കാലികം മാത്രമാണെന്ന് കരുതാനാണ് ന്യായം. കാരണം, കേന്ദ്രസർക്കാറി​െൻറ പൂർണ അനുമതിയോടെയായിരുന്നു ആ ബിൽ തയാറാക്കിയിരുന്നത്. ഒരുപക്ഷേ, ദേശീയാടിസ്ഥാനത്തിൽ തന്നെ ഇത്തരമൊരു നിയമം വന്നുകൂടായ്കയുമില്ല. അത്രമാത്രം, നമ്മുടെ ഭരണകൂടം മാധ്യമങ്ങളെ ഭയക്കുന്നുണ്ട്. നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ പൊതുവിൽ ഭരണകൂടത്തി​െൻറ പ്രചാരകരായി വർത്തിക്കുേമ്പാൾ തന്നെയാണ് സർക്കാർ വീണ്ടും സെൻസർഷിപ് കടുപ്പിക്കുന്നതെന്ന കാര്യം കൗതുകകരമാണ്. ഏതെങ്കിലുമൊരു മുഖ്യധാര മാധ്യമം സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻപോലും അടുത്തകാലത്തായി തയാറായിട്ടില്ല. രാജ്യം നിർണായക ദശാസന്ധിയിലൂടെ കടന്നുപോകുേമ്പാൾ അതിനെതിരെ ശബ്ദിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ദൗത്യം മറന്ന് ഭരണകൂടത്തി​െൻറ സ്തുതിപാഠകരാകുന്നതിനാണ് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ അനുകൂല വാർത്തയെഴുതി ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ഏതാനും പത്രാധിപന്മാർ പണംവാങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. ഒറ്റപ്പെട്ട ശബ്ദങ്ങൾ എവിടെനിന്നെങ്കിലും ഉയർന്നുകേൾക്കുന്നുണ്ടെങ്കിൽ അത് ബദൽ മാധ്യമങ്ങളിൽനിന്നും സോഷ്യൽമീഡിയയിൽനിന്നുമാണ്. അവയെയും നിശ്ശബ്ദമാക്കുകയാണ് മോദി സർക്കാർ. ഇൻറർനെറ്റ് മാധ്യമങ്ങളെ പാരമ്പര്യ മാധ്യമങ്ങളുടെ ചട്ടപരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തി​െൻറ നീക്കത്തെ ഇതോട് ചേർത്തുവായിക്കാവുന്നതാണ്. സോഷ്യൽമീഡിയ വഴിയുള്ള സാമൂഹിക ഇടപെടലുകൾക്ക് കടിഞ്ഞാണിടുകയും അതുവഴി സിവിൽ സമൂഹത്തി​െൻറ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയുമാണ് ഇൗ സെൻസർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഇൗ നിയന്ത്രണങ്ങൾക്കകത്തുനിന്ന് പിന്നെയും ആരെങ്കിലും സ്വതന്ത്ര മാധ്യമ പ്രവർത്തനം ആഗ്രഹിക്കുേമ്പാഴാണ്, അയാൾ മലപ്പുറത്ത് സംഭവിച്ചതുപോലുള്ള ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ജനാധിപത്യത്തി​െൻറ നാലാം തൂണെന്ന് നാം വിശേഷിപ്പിക്കാറുള്ള മാധ്യമങ്ങൾക്ക് മോദിയുടെ ഇന്ത്യയിൽ ഒരു രക്ഷയുമില്ലെന്നർഥം. സെൻസർഷിപ്പിലൂടെയും പത്രമാരണ നിയമത്തിലൂടെയും ആദ്യം അവർ ചെറുക്കും. അതുകൊണ്ടും രക്ഷയില്ലെങ്കിൽ ഉന്മാദികളായ ആൾക്കൂട്ടത്തെവെച്ച് കാര്യം നടപ്പിലാക്കും. ഇൗ ഉന്മാദ രാഷ്ട്രീയത്തിന് അറുതിവരുത്തിയേ തീരു. മലപ്പുറം സംഭവത്തി​െൻറ പശ്ചാത്തലത്തിൽ, നവമാധ്യമങ്ങളിലും മറ്റും ഉയർന്നുകേൾക്കുന്ന ശബ്ദങ്ങൾ അണയാതിരിക്കെട്ട.
Show Full Article
TAGS:LOCAL NEWS 
Next Story