Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായിക കളരിയൊരുക്കി...

കായിക കളരിയൊരുക്കി പുൽപള്ളി സ്​പോർട്സ്​ അക്കാദമി

text_fields
bookmark_border
പുൽപള്ളി: അവധിക്കാലത്ത് വിദ്യാർഥികൾക്ക് വിവിധ കായികയിനങ്ങളിൽ പരിശീലനം നൽകി പുൽപള്ളി സ്പോർട്സ് അക്കാദമി. വോളിബാൾ, ഫുട്ബാൾ, ബാഡ്മിൻറൺ, അത്ലറ്റിക്സ്, നീന്തൽ എന്നിവയിലാണ് അക്കാദമി ജില്ലയിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകിവരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പുൽപള്ളി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സ്പോർട്സ് അക്കാദമിയിൽനിന്ന് പരിശീലനം കഴിഞ്ഞിറങ്ങിയ നിരവധി വിദ്യാർഥികൾ സംസ്ഥാനതലത്തുതന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പുൽപള്ളി വിജയ സ്കൂൾ ഗ്രൗണ്ടിലാണ് ഫുട്ബാൾ, ബാസ്കറ്റ് ബാൾ, അത്ലറ്റിക്സ് ഇനങ്ങളിൽ പരിശീലനം നൽകിവരുന്നത്. ജോൺസൺ വർഗീസ്, റൂണി പുൽപള്ളി, ഇബ്രാഹിം ചീരാൽ, ലൂയിസ് പള്ളിക്കുന്ന് തുടങ്ങിയവരാണ് ഫുട്ബാൾ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നത്. അത്ലറ്റിക്സ് ഇനങ്ങളുടെ പരിശീലനം കായികാധ്യാപകനായ ജോസ് പ്രകാശാണ് നൽകുന്നത്. ബാസ്കറ്റ്ബാളിൽ മനീഷ്, വി.എം. ജോൺസൺ, ശിവാനന്ദൻ എന്നിവരാണ് പരിശീലകർ. ബാഡ്മിൻറണിൽ നൗഷാദ് കമ്പളക്കാടും നീന്തലിൽ പി.എ. ഡീവൻസും വി.എം. ജോൺസണും കുട്ടികളെ പരിശീലിപ്പിക്കുന്നു. സംസ്ഥാനതലത്തിൽതന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയവരും വിവിധ സ്കൂളുകളിൽ കായികാധ്യാപക ജോലി ചെയ്യുന്നവരും ഈ പരിശീലക സംഘത്തിലുണ്ട്. പുൽപള്ളി വൈ.എം.സി.എ ഗ്രൗണ്ടിൽ ബാഡ്മിൻറണും ബത്തേരി സ​െൻറ് ജോസഫ് സ്കൂളിൽ നീന്തലും പുൽപള്ളി വോളി അക്കാദമി ഗ്രൗണ്ടിൽ വോളിബാളും പരിശീലിപ്പിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് പരിശീലനക്കളരിയിലുള്ളത്. ജില്ല ചാമ്പ്യന്മാരായ നിരവധി വിദ്യാർഥികൾ ഈ പരിശീലനക്കളരിയിലുണ്ടെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കുടിയേറ്റമേഖലയായ പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽനിന്നാണ് കൂടുതൽ കുട്ടികൾ. ആറിനങ്ങളിൽ പരിശീലനം നൽകിവരുന്നുവെന്നതാണ് പുൽപള്ളി സ്പോർട്സ് അക്കാദമിയെ വേറിട്ടതാക്കുന്നത്. സാമ്പത്തിക പരാധീനതകൾ കുടിയേറ്റ മേഖലയിലെ കുട്ടികൾക്ക് കായികമേഖലയിലെത്താനുള്ള പ്രധാന കടമ്പകളിലൊന്നായിരുന്നു. ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽനിന്നും മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് സൗജന്യമായി കൂടുതൽ പരിശീലനം നൽകി മികവുറ്റവരാക്കി മാറ്റിയെടുക്കുന്നതിനായി അക്കാദമി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കുടിയേറ്റ മേഖലയിലെ വിജയ സ്കൂൾ, വേലിയമ്പം സ്കൂൾ എന്നിങ്ങനെയുള്ള പ്രധാന സ്കൂളുകളിലെ കായികതാരങ്ങൾ പരിശീലനക്കളരിയിൽ അണിനിരക്കുന്നുണ്ട്. രാവിലെയും വൈകീട്ടും നൽകുന്ന ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാർഥികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് അക്കാദമി നിർവഹിച്ചുവരുന്നത്. മികച്ച കായികതാരങ്ങളെപ്പോലെ കായികക്ഷമതയും ടെക്നിക്കുകളും പരിശീലിപ്പിച്ച് ആരോടും കിടപിടിക്കും വിധം വളർത്തിയെടുക്കുകയെന്ന അക്കാദമിയുടെ സദുദ്ദേശ്യത്തിനൊപ്പം കുടിയേറ്റ മേഖലയും കൈകോർക്കുന്നു. THUWDL2 പുൽപള്ളി സ്പോർട്സ് അക്കാദമി വിജയ ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന ഫുട്ബാൾ പരിശീലനക്കളരിയിൽനിന്ന് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സ്വീകരണം കൽപറ്റ: സംസ്ഥാന തുറമുഖ വികസന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പഴയ വൈത്തിരിയിൽ പൗരസ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ കെ.ജെ. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്. ചിത്രകുമാർ, കേളോത്ത് ഇബ്രാഹിം, രാമചന്ദ്രൻ തളിമല, രാജൻ, വി. ബാബു, യു. ബാബു, ഗോവിനാഥ്‌, വിത്സൺ തൈലക്കുന്ന്, മുജീബ് കേളോത്ത്, അജയൻ, ഷാജ്‌നാ മുജീബ്, താഹിറ, സിബി ജയപ്രകാശ് എന്നിവർ സംസാരിച്ചു. എസ്. ദാസ് സ്വാഗതവും രാധാകൃഷ്ണാചാരി നന്ദിയും പറഞ്ഞു. മുട്ടക്കോഴി വിതരണ പദ്ധതിയിൽ എട്ട് ലക്ഷം രൂപയുടെ അഴിമതിയെന്ന് വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തി​െൻറ മുട്ടക്കോഴി വിതരണ പദ്ധതിയിൽ എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 147 ജനറൽ വനിത ഗ്രൂപ്പിനും 32 പട്ടികവർഗ വനിത ഗ്രൂപ്പിനും ഒരു ഗ്രൂപ്പിന് 100 കോഴി എന്ന ക്രമത്തിൽ വെള്ളമുണ്ട വെറ്ററിനറി സർജൻ നടപ്പാക്കിയ പദ്ധതിയിലാണ് അഴിമതി. ഒരു കോഴിക്ക് 50 രൂപ ഗുണഭോക്തൃ വിഹിതവും 50 രൂപ പഞ്ചായത്ത് ഫണ്ടും ചേർത്ത് 100 രൂപയാണ് ഒരു കോഴിക്ക് വില നിശ്ചയിച്ചത്. എന്നാൽ, വലുപ്പമില്ലാത്തതും പ്രായം കുറഞ്ഞതുമായ 18,000 കോഴികുഞ്ഞുങ്ങളെയാണ് 1800 കുടുംബങ്ങൾക്ക് നൽകിയത്. വിതരണം ചെയ്ത് ആഴ്ചകൾക്കുശേഷം 50 ശതമാനം കോഴികളും ചത്തു. പോത്തുകുട്ടി വിതരണം, ആട് വിതരണം എന്നീ പഞ്ചായത്ത് പദ്ധതികളിലും സർക്കാർ നേരിട്ട് നടപ്പാക്കിയ കറവയന്ത്ര വിതരണം, കോഴിവിതരണം എന്നിവയിലും അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ചത്ത കോഴിക്ക് പകരം ഗുണഭോക്തൃ വിഹിതം തിരിച്ച് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കുറ്റക്കാരനായ വെറ്ററിനറി സർജ​െൻറ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃഗാശുപത്രിയിലേക്ക് ജനകീയ മാർച്ച് നടത്തും. യോഗത്തിൽ പ്രസിഡൻറ് ടി.കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്, സി.എം. ഗോവിന്ദൻ നമ്പ്യാർ, കെ.കെ. ജോയ്, കെ.ജെ. വർഗീസ്, ബാബു മാനിക്കയനി, ഐ.സി. തോമസ്, പി.സി. കേശവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story