Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​പെഷൽ ​േനട്ടം

സ്​പെഷൽ ​േനട്ടം

text_fields
bookmark_border
കോഴിക്കോട്: െകാളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡികാപ്ഡ്, എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ സ്പെഷൽ സ്കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. തുടർച്ചയായ 11ാം തവണയാണ് െകാളത്തറ ബധിര വിദ്യാലയം നൂറുമേനി സ്വന്തമാക്കിയത്. 13 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കൊളത്തറ ബധിര വിദ്യാലയത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സാധാരണ സ്കൂളുകളിലെ ബധിര വിദ്യാർഥികളെപ്പോലെ പരീക്ഷക്ക് ആംഗ്യഭാഷ സഹായിയെയോ പ്രേത്യക മാർക്കോ ലഭിച്ചിരുന്നില്ല. ചെറുവണ്ണൂർ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ ഇവിടത്തെ ഒമ്പത് മിടുക്കരും ജയിച്ചു. കരുണ വിദ്യാലയം സ്ഥാപിച്ച വർഷം മുതൽ 28ാം തവണയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻപേരും ജയിക്കുന്നത്. എട്ടു പേരായിരുന്നു പരീക്ഷ എഴുതിയത്. ഏഴു പേർക്കും എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്. മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ േഫാർ ദ ഹാൻഡികാപ്ഡിൽ 14പേർ പരീക്ഷ എഴുതിയതിൽ ഒരാൾ മാത്രമാണ് തോറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story