Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:20 AM GMT Updated On
date_range 4 May 2018 5:20 AM GMTഉർദുവും മലയാളവും നെഞ്ചിലേറ്റി ഇംതിയാസ് ആലമിന് തിളക്കമാർന്ന വിജയം
text_fieldsbookmark_border
മുക്കം: മാതൃഭാഷയായ ഉർദുവിനെയും ഒപ്പം മലയാളത്തേയും നെഞ്ചിലേറ്റി ബിഹാർ സ്വദേശിയായ മുഹമ്മദ് ഇംതിയാസ് ആലം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മുക്കം മണാശ്ശേരിയിലെ മുസ്ലിം ഓർഫനേജ് സ്കൂളിെൻറ അഭിമാനമായി. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് ഈ മിടുക്കൻ മലയാള ഭാഷ പഠിച്ച് മലയാളം മീഡിയത്തിലൂടെ എസ്.എസ്.എൽ.സിയിൽ വിജയം നേടിയത്. 2010ലാണ് മുക്കം മുസ്ലിം ഓർഫനേജിൽ ചേർന്ന് പഠനം തുടങ്ങിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു കഥാരചന, കവിത രചന, പ്രസംഗം, ഉപന്യാസം എന്നിവയിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡോടെ വിജയിച്ചിട്ടുണ്ട്. ഈ വിജയവും കോഴിക്കോട് ജില്ലക്ക് സ്വർണ്ണകപ്പ് നേടുന്നതിലും സഹായകമായി. അല്ലാമ ഇഖ്ബാൽ ടാലൻറ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ബിഹാറിലെ ബംഗ ജില്ലയിൽ മുർഗിയ ചൗക്ക് ഗ്രാമത്തിലെ മുഹമ്മദ് ഷമീറിെൻറയും ബീവി ജമീല ഖാത്തൂനിെൻറയും മകനാണ് മുഹമ്മദ് ഇംതിയാസ് ആലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story