Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:15 AM GMT Updated On
date_range 4 May 2018 5:15 AM GMT'താൽക്കാലിക വൺേവ സംവിധാനം അവസാനിപ്പിക്കണം'
text_fieldsbookmark_border
രാമനാട്ടുകര: എയർപോർട്ട് റോഡിലെ താൽക്കാലിക വൺേവ സംവിധാനം അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് മേൽപ്പാല നിർമാണത്തിെൻറ പേരിൽ എയർപോർട്ട് റോഡിൽ വൺേവ സംവിധാനം ആരംഭിച്ചതും ഗതാഗതം നിരോധിച്ചതും. ഇതുകാരണം രാമനാട്ടുകര നഗരത്തിലേക്കും മുനിസിപ്പൽ ഓഫിസ്, വില്ലേജ് ഓഫിസ്, ഹെൽത്ത് സെൻറർ, ബാങ്കുകൾ, പള്ളികൾ എന്നിവിടങ്ങളിൽ എത്തിപ്പെടാൻ പ്രയാസമാണ്. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. ജനറൽ െസക്രട്ടറി പി.എം. അജ്മൽ, കെ.കെ. ശിവദാസ്, അസ്ലം പാണ്ടികശാല, സി. ദേവൻ, പി.ടി. ചന്ദ്രൻ, എം.കെ. ഷമീർ, സൈതലവി പാച്ചീരി, പി.ടി. സഖീഷ് കുമാർ, പി.പി.എ. ബഷീർ, സി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story