Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 5:15 AM GMT Updated On
date_range 4 May 2018 5:15 AM GMTകുടുംബ ഭദ്രതക്ക് ദിശാബോധം നൽകണം ^പി. മുജീബുറഹ്മാൻ
text_fieldsbookmark_border
കുടുംബ ഭദ്രതക്ക് ദിശാബോധം നൽകണം -പി. മുജീബുറഹ്മാൻ കോഴിക്കോട്: കുടുംബങ്ങളിലുണ്ടാവുന്ന അരക്ഷിതാവസ്ഥക്കും അസമാധാനത്തിനും ബന്ധപ്പെട്ടവർ നേരായ ദിശാബോധം നൽകിയാൽ അത് സൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമാവുമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ. പീപ്ൾസ് ഫൗണ്ടേഷെൻറ കീഴിൽ മെഡിക്കൽ കോളജ് കനിവിൽ ആശ്വാസ് കൗൺസലിങ് സെൻററിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കനിവ് ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. മുൻ മേയർ എം.എം. പത്മാവതി, പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ, ഡോ. സഫറുല്ല, ഡോ. എ.വി. അബ്ദുൽ അസീസ്, കനിവ് വൈ. ചെയർ അബ്ദുല്ലക്കോയ കണ്ണങ്കടവ്, ഡോ. കെ.എ. ഷറഫുദീൻ, കനിവ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ, ഓർഗനൈസിങ് സെക്രട്ടറി ഇർശാദുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story