Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:39 AM GMT Updated On
date_range 3 May 2018 5:39 AM GMTമാധ്യമപ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐക്കാരുടെ ഭീഷണി
text_fieldsbookmark_border
പേരാമ്പ്ര: വീടിന് ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ചിത്രം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണി. ഇവർ ചിത്രം പകര്‍ത്തുന്നത് തടയുകയും ചെയ്തു. പൊലീസുകാരാകട്ടെ കാഴ്ചക്കാരായി നിൽക്കുകമാത്രമാണ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ പ്രതികളെ സ്റ്റേഷനില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോകാനുള്ള ചിത്രം പകര്‍ത്താനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, ചിത്രം പകര്‍ത്താന്‍ അനുവദിക്കില്ലെന്ന് സ്റ്റേഷന് മുന്നിലെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ വ്യക്തമാക്കി. പ്രതികളെ കൊണ്ടുപോകാന്‍ തുടങ്ങവെ ചിത്രം പകര്‍ത്തിയ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറുടെ കാമറ തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ മുന്നില്‍ കയറി തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story