Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.ഐ.ഒ ജില്ല...

എസ്.ഐ.ഒ ജില്ല കായികമേള: കൊടിയത്തൂർ ജേതാക്കൾ

text_fields
bookmark_border
ഓമശ്ശേരി: 'നന്മയിൽ ഒന്നിച്ച് നാഥനിലേക്ക്' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി കാമ്പയിനി​െൻറ ഭാഗമായി സംഘടിപ്പിച്ച ജില്ല കായികമേള ഓമശ്ശേരി പ്ലസൻറ് ഹൈസ്കൂളിൽ നടന്നു. ജില്ലയിലെ 14 ഏരിയകളിൽനിന്ന് ടീമുകൾ പങ്കെടുത്തു. കൊടിയത്തൂർ ഏരിയ ഓവറോൾ കിരീടം നേടി. വ്യക്തിഗത ഇനങ്ങളിൽ ചെസ് മത്സരത്തിൽ അൻസാർ കൊടുവള്ളിയും പഞ്ചഗുസ്തിയിൽ കെ.സി അഫ്സൽ വടകരയും ചാമ്പ്യന്മാരായി. ക്രിക്കറ്റിൽ കക്കോടി, ഫുട്ബാളിൽ കൊടിയത്തൂർ, വോളിബാളിൽ കുറ്റ്യാടി, ബാഡ്മിൻറണിൽ കൊടിയത്തൂർ, വടംവലിയിൽ മുക്കം എന്നീ ഏരിയകൾ കിരീടം നേടി. സംസ്ഥാന സെക്രട്ടറി റഹീം ചേന്ദമംഗലൂർ, ജില്ല പ്രസിഡൻറ് നുജൈം പി.കെ, സെക്രട്ടറി അബ്ദുൽ വാഹിദ് എന്നിവർ സമ്മാനം വിതരണം ചെയ്തു. സ്പോർട്സ് കൺവീനർ അജ്മൽ കെ.എം, വഹീദ്, നഈം ഓമശ്ശേരി, ബിലാൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story